കാൽനടക്കാർക്ക് ദുരിതമായി സ്ലാബുകൾ

വടകര: കാൽനടക്കാർക്ക് ദുരിതമായി കോൺക്രീറ്റ് സ്ലാബുകൾ. പഴയ ബസ് സ്റ്റാൻഡ് കുളത്തിന്റവിട പള്ളിക്ക് മുന്നിലെ സ്ലാബുകളാണ് വർഷങ്ങളായി കാൽനടയാത്രക്കാർക്ക് ദുരിതമാവുന്നത്. പൊട്ടിയതും പൊളിഞ്ഞതും ഇളകിയതുമായ സ്ലാബുകളാണ് ദുരിതം വിതക്കുന്നത്. ഫൂട്പാത്തിലെ സ്ലാബുകൾ പൊട്ടിക്കിടക്കുന്നതിനാൽ നടക്കാൻകഴിയാത്ത അവസ്ഥയാണ്. ആളുകള്‍ അപകടത്തില്‍പെടാതിരിക്കാന്‍ പലയിടങ്ങളിലും കല്ലുകള്‍കൊണ്ട് അടച്ചിട്ടുണ്ട്. നിരവധി യാത്രക്കാരാണ് കാൽ വഴുതിവീഴുന്നത്. പൊതുമരാമത്ത് വകുപ്പാണ് പരിഹാരം കാണേണ്ടത് എന്ന് പറഞ്ഞ് നഗരസഭ അധികൃതർ വിഷയം കൈയൊഴിയുകയാണ്. സംഭവത്തിൽ പൊതുമരാമത്ത് അധികൃതര്‍ക്ക് പരാതി നല്‍കി. പടം : ജൂബിലി കുളം പരിസരത്ത് കാൽനടയാത്രികർക്ക് ഭീഷണിയായ സ്ലാബുകൾ saji 4

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.