വടകര: ദേശശബ്ദം, പബ്ലിക്കേഷന്റെ വാർഷികവും ലോഗോ പ്രകാശനവും പുസ്തക പ്രകാശനവും ഞായറാഴ്ച ഉച്ച വടകര ടൗൺഹാളിൽ നടക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ദേശശബ്ദം പബ്ലിക്കേഷന്റെ വാർഷികാഘോഷത്തോടനുബന്ധിച്ചാണ് 10 പുസ്തകങ്ങളുടെ പ്രകാശനവും ലോഗോ പ്രകാശനവും നടത്തുന്നത്. പരിപാടി യു.എ.എൽ.സി.സി.എസ് ചെയർമാൻ പാലേരി രമേശൻ ഉദ്ഘാടനം നിർവഹിക്കും. ദേശശബ്ദം പ്രസിദ്ധീകരിക്കുന്ന 10 പുസ്തകങ്ങളുടെ പ്രകാശനം കവി പി.കെ. ഗോപി നിർവഹിക്കും. പി.കെ. ഗോപി, താജുദ്ദീൻ വടകര, രഷിത്ത് ലാൽ എന്നിവരെ ആദരിക്കും. വാർത്തസമ്മേളനത്തിൽ ഇ.വി. വത്സൻ, അജിതകൃഷ്ണ മുക്കാളി, ബാബു കണ്ണോത്ത് തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.