'കോമ്രേഡ് ബാല' ജയിലിൽ മരിച്ചു

ലണ്ടൻ: സ്ത്രീകളെ അടിമകളാക്കി 30 വർഷം പീഡിപ്പിച്ച മലയാളിയായ . അരവിന്ദൻ ബാലകൃഷ്ണൻ (81) എന്ന കോമ്രേഡ് ബാലയാണ് ലണ്ടനിലെ ജയിലിൽ മരിച്ചത്. തനിക്ക് ദൈവതുല്യമായ ശക്തിയുണ്ടെന്ന് അനുയായികളെ തെറ്റിദ്ധരിപ്പിച്ചാണ് സൗത്ത് ലണ്ടനിലെ വീട്ടിൽ സ്ത്രീകളെ തടവിലാക്കുകയും ബലാത്സംഗം ഉൾപ്പെടെയുള്ള ക്രൂര ആക്രമണങ്ങൾക്ക് ഇരകളാക്കുകയും ചെയ്തത്. സൗത്ത് ലണ്ടനിലെ എൻഫീൽഡ് നഗരത്തിലായിരുന്നു താമസം. സൗത്ത് വാർക്ക് ക്രൗൺ കോടതിയിലെ വിചാരണക്കിടെ, രണ്ട് അനുയായികളെ പീഡിപ്പിച്ചതായി കണ്ടെത്തിയിരുന്നു. ബാല പീഡനം, അന്യായമായി തടവിൽ പാർപ്പിക്കൽ, മർദനം ഉൾപ്പെടെയുള്ള കുറ്റങ്ങളും ഇദ്ദേഹത്തിനെതിരെ തെളിഞ്ഞു. പിന്നാലെ ഇദ്ദേഹത്തെ 23 വർഷത്തെ തടവിന് കോടതി ശിക്ഷിച്ചു. പ്രിൻസ്ടൗണിലെ എച്ച്.എം ഡർറ്റ്മൂർ ജയിലിൽ ശിക്ഷ അനുഭവിക്കുന്നതിനിടെയാണ് മരണം. സ്ത്രീകളെ തടവിലാക്കാനായി വീടിനോടു ചേർന്ന് പ്രത്യേക കേന്ദ്രവും ഒരുക്കിയിരുന്നു. കൂടാതെ, ജാക്കി എന്നു പേരുള്ള മനുഷ്യനിർമിത റോബോട്ടിനെ ഉപയോഗിച്ച് തടവിലുള്ള സ്ത്രീകളെ ഭയപ്പെടുത്തുകയും ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.