ജെബി മേത്തർ എം.പിക്ക് സ്വീകരണം

കാസർകോട്: രാജ്യസഭാംഗമായി തെരഞ്ഞെടുത്ത മഹിള കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ്​ ജെബി മേത്തറിന്​ മഹിള കോൺഗ്രസ് ജില്ല കമ്മിറ്റി സ്വീകരണം നൽകി. ശനിയാഴ്ച ഉച്ചക്ക് കല്യോട്ടെത്തിയ ഇവർ ശരത് ലാൽ, കൃപേഷ് സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. പെരിയയിൽ മഹിള കോൺഗ്രസ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച സ്വീകരണ യോഗം ഡി.സി.സി പ്രസിഡന്‍റ്​ പി.കെ. ഫൈസൽ ഉദ്ഘാടനം ചെയ്തു. മഹിള കോൺഗ്രസ് ജില്ല പ്രസിഡന്‍റ്​ ശാന്തമ്മ ഫിലിപ്പ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ഭാരവാഹികളായ മീനാക്ഷി ബാലകൃഷ്ണൻ, സരസ്വതി സന്ധ്യ, കണ്ണൂർ ജില്ല പ്രസിഡന്‍റ്​ രജനി രമാനന്ദ്, പുല്ലൂർ പെരിയ പഞ്ചായത്ത് പ്രസിഡന്‍റ്​ സി. അരവിന്ദൻ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്‍റ്​ രാജൻ പെരിയ, പ്രമോദ് പെരിയ, പി. ശ്രീകല, സുകുമാരി ശ്രീധരൻ, മിനി ചന്ദ്രൻ, സി. തങ്കമണി, ആയിഷ ഹമീദ്, രതില, സുമ എന്നിവർ സംസാരിച്ചു. jebi methar ജെബി മേത്തർ എം.പി പെരിയയിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.