യുവാവിനെ കുത്തിയ കേസില്‍ പ്രതി അറസ്​റ്റിൽ

കാസര്‍കോട്: യുവാവിനെ കുത്തിപ്പരിക്കേല്‍പിച്ച കേസില്‍ പ്രതി മണിക്കൂറുകള്‍ക്കകം പിടിയിൽ. തായലങ്ങാടി സ്വദേശിയും നെല്ലിക്കുന്ന് കടപ്പുറം ശാന്തിനഗറില്‍ താമസക്കാരനുമായ ജയ്യു എന്ന ജയചന്ദ്രനെയാണ് (45) കാസര്‍കോട് ടൗൺ പൊലീസ് പിടികൂടിയത്. വെള്ളിയാഴ്ച വൈകീട്ട്​ ചേരങ്കൈ ലൈറ്റ്ഹൗസിനു സമീപം ചേരങ്കൈയിലെ ബാലകൃഷ്ണയെയാണ് (38) കുത്തിപ്പരിക്കേൽപിച്ചത്. ഇയാൾ മംഗളൂരു ഗവ. വെന്‍ലോക് ആശുപത്രിയിൽ ചികിത്സയിലാണ്. 2019ല്‍ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡിനുസമീപം ചെട്ടുംകുഴി സ്വദേശി ഷാനുവിനെ കൊലപ്പെടുത്തിയ കേസില്‍ ---------------------------------ജയ്യു എന്ന്​ പൊലീസ് പറഞ്ഞു. മയക്കുമരുന്ന് കേസിൽപെട്ട് തമിഴ്‌നാട്ടിലെ ജയിലിലായ ഇയാള്‍ അടുത്തിടെയാണ് ജാമ്യത്തില്‍ ഇറങ്ങിയത്. പ്രതിയെ ജുഡീഷ്യല്‍ ഒന്നാംക്ലാസ് കോടതി റിമാന്‍ഡ് ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.