പുതു അനുഭവമായി റെയിൽവേ സ്റ്റേഷൻ സന്ദർശനം

വടകര: റെയിൽവെ സ്റ്റേഷൻ കാഴ്ചകളിൽ മതിമറന്ന് വിദ്യാർഥികൾ. തണൽ സ്കൂൾ ഫോർ ഡിഫറൻറ്ലി ഏബിൾഡ് വടകര വൊക്കേഷനലിലെ കുട്ടികളാണ് റെയിൽവേ സ്റ്റേഷൻ സന്ദർശിച്ചത്. പൊതുസ്ഥലങ്ങൾ സന്ദർശിക്കുന്നതിന്റെ ഭാഗമായി റെയിൽവേ സ്റ്റേഷൻ കാണാനും പഠിക്കാനും മനസ്സിലാക്കാനുമാണ് സന്ദർശിച്ചത്. വടകര റെയിൽവേ സ്റ്റേഷൻ സൂപ്രണ്ട് വത്സലൻ കുനിയിലിന്റെ നേതൃത്വത്തിലാണ് ഭിന്നശേഷിക്കാരായ കുട്ടികൾക്ക് സ്റ്റേഷനും പരിസരവും പരിചയപ്പെടുത്താൻ അവസരമൊരുക്കിയത്. റെയിൽവേ സ്റ്റേഷന്റെ ആവശ്യകത കുട്ടികൾക്ക് സ്റ്റേഷൻ സൂപ്രണ്ട് വിശദീകരിച്ചു. ട്രെയിനുകൾ റെയിൽവേ സ്റ്റേഷനിൽ വരുന്നതും പോകുന്നതും കൗതുകത്തോടെ കാഴ്ചക്കാരായാണ് കുട്ടികൾ ആസ്വദിച്ചത്. വടകര റെയിൽവേ സ്റ്റേഷൻ ഭിന്നശേഷിസൗഹൃദ സ്റ്റേഷൻ ആക്കി നേരത്തെ മാറ്റിയിരുന്നു. ഭിന്നശേഷി യാത്രക്കാർക്ക് ഉൾപ്പെടെ എല്ലാ സജ്ജീകരണവും റെയിൽവേസ്റ്റേഷനിലും ലഭ്യമാണ്. പടം : റെയിൽവേ സ്റ്റേഷൻ സൂപ്രണ്ട് വത്സലൻ കുനിയിലും തണൽ സ്കൂൾ ഫോർ ഡിഫറൻറ്ലി ഏബിൾഡിലെ വിദ്യാർഥികളും വടകര റെയിൽവേ സ്റ്റേഷനിൽ saji 5

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-13 09:12 GMT