സഹകാരി പ്രതിഭ പുരസ്കാരം നൽകും

കൊടുവള്ളി: കോഓപറേറ്റിവ് അർബൻ സൊസൈറ്റി സ്ഥാപകാംഗവും സഹകാരിയുമായിരുന്ന പി. രാഘവൻ നായരുടെ സ്മരണക്കായി ജില്ലയിലെ മികച്ച സഹകാരിക്ക് 'സഹകാരി പ്രതിഭ' പുരസ്കാരം നല്കുന്നു. 10,001 രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. സഹകരണ രംഗത്തെ പ്രഗല്ഭരായ പി.ബി. പിള്ള, കെ. ഹംസ ഹാജി, പി. പ്രദീപ് കുമാർ എന്നിവരാണ് അവാർഡ് ജൂറി അംഗങ്ങൾ. സഹകരണ സംഘങ്ങളിൽനിന്നും ലഭിക്കുന്ന നാമനിർദേശങ്ങൾ പരിഗണിച്ച് അവാർഡ് ​ജേതാവിനെ കണ്ടെത്തും. പി. രാഘവൻ നായരുടെ രണ്ടാം ചരമവാർഷികത്തോടനുബന്ധിച്ച് മേയിൽ കൊടുവള്ളിയിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാര വിതരണം നടത്തും. കൊടുവള്ളി കോഓപറേറ്റിവ് അർബൻ സൊസൈറ്റി യോഗം സി.പി. അബ്ദുൽ റസാഖ് ഉദ്ഘാടനം ചെയ്തു. സൊസൈറ്റി പ്രസിഡൻറ് പി.ആർ. മഹേഷ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് പി.സി. ജമാൽ, മുനിസിപ്പൽ ഡെപ്യൂട്ടി ചെയർപേഴ്സൻ കെ.എം. സുഷിനി, കൗൺസിലർ കെ. ശിവദാസൻ, വി.കെ. ഉണ്ണീരി, പി.കെ. ഭാസ്കരൻ, പി.സി. വാസു, ഷരീഫ് മാനിപുരം, ഒ.കെ. നജീബ്, പി.സി. സത്യവതി, പി.സി. സജില, കെ.പി. സിന്ധു, എൻ. ജയേഷ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.