ഡി.വൈ.എഫ്.ഐ ജില്ല സമ്മേളനം

വടകര: തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിൽ വടകരയിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. മൂന്നാം തവണയാണ് വടകര, ജില്ല സമ്മേളനത്തിന് ആതിഥേയത്വം വഹിക്കുന്നത്. പ്രതിനിധി സമ്മേളന നഗരിയായ ടി.സി. അഭിലാഷ് നഗറിൽ ജ്വലിപ്പിക്കാനുള്ള ദീപശിഖ നാദാപുരത്തെ ഷിബിൻ സ്മൃതി കുടീരത്തിൽ നിന്നും ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം കെ.വി. ലേഖയുടെ നേതൃത്വത്തിൽ തിങ്കളാഴ്ച രാവിലെ 11ഓടെ എത്തിച്ചേരും. വടകര, കൊയിലാണ്ടി താലൂക്കുകളിലെ എട്ട് ബ്ലോക്ക് കമ്മിറ്റികളിലെ 25000 യുവതീയുവാക്കൾ അണിനിരക്കുന്ന യുവജന റാലിയും പൊതുസമ്മേളനവും തിങ്കളാഴ്ച വൈകീട്ട് നടക്കും. ഡി.വൈ.എഫ്.ഐ വടകര, ഒഞ്ചിയം ബ്ലോക്കിലെ പ്രവർത്തകർ പെരുവാട്ടുംതാഴ കേന്ദ്രീകരിച്ചും നാദാപുരം, കുന്നുമ്മൽ അടക്കാത്തെരു കേന്ദ്രീകരിച്ചും ബാലുശ്ശേരി, പേരാമ്പ്ര വടകര പുതിയ ബസ് സ്റ്റാൻഡ് കേന്ദ്രീകരിച്ചും കൊയിലാണ്ടി, പയ്യോളി ബ്ലോക്കിലെ പ്രവർത്തകർ കരിമ്പനപ്പാലം കേന്ദ്രീകരിച്ചും യുവജന പ്രകടനം പൊതുസമ്മേളന നഗരിയായ കോട്ടപ്പറമ്പിലെ പി. ബിജു നഗറിൽ സംഗമിക്കും. പ്രകടനം മൂന്നിന് ആരംഭിക്കും. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. മന്ത്രി പി.എ. മുഹമ്മദ് റിയാസ്, അഖിലേന്ത്യ പ്രസിഡൻറും രാജ്യസഭ എം.പിയുമായ എ.എ. റഹീം എന്നിവർ സംസാരിക്കും. ചൊവ്വാഴ്ച രാവിലെ ഒമ്പതിന് പ്രതിനിധി സമ്മേളനം മുനിസിപ്പൽ ടൗൺഹാളിലെ ടി.സി. അഭിലാഷ് നഗറിൽ അഖിലേന്ത്യ പ്രസിഡൻറും രാജ്യസഭ എം.പിയുമായ എ.എ. റഹീം ഉദ്ഘാടനം ചെയ്യും. ജില്ല കമ്മിറ്റി അംഗങ്ങൾ ഉൾപ്പെടെ 355 പേർ പ്രതിനിധി സമ്മേളനത്തിൽ പങ്കെടുക്കും. സംസ്ഥാന സെക്രട്ടറി വി.കെ. സനോജ്, എസ്.കെ. സജീഷ്, എം. വിജിൻ, കെ. റഫീഖ്, ഗ്രീഷ്മ അജയഘോഷ് എന്നിവർ പങ്കെടുക്കും. വാർത്തസമ്മേളനത്തിൽ ഡി.വൈ.എഫ്.ഐ ജില്ല സെക്രട്ടറി വി. വസീഫ്, പ്രസിഡൻറ് എൽ.ജി. ലിജീഷ്, കെ.പി. ശ്രീജിത്ത്, കെ. സുബിഷ, എൻ.കെ. അഖിലേഷ്, എം.കെ. വികേഷ് എന്നിവർ പങ്കെടുത്തു. ചിത്രം ജില്ല സമ്മേളന എംബ്ലം saji 2

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.