ഇരിക്കൂർ: ഇരിക്കൂറിലെ പൗരപ്രമുഖനും റബർ തോട്ടം ഉടമയും ഫാം ഉടമയും വ്യാപാരിയുമായ മധ്യവയസ്കനെ സ്വന്തം കെട്ടിടത്തിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. ഇരിക്കൂർ കനറാ ബാങ്ക് പരിസരത്തെ സി.സി. അബ്ദുൽഖാദർ ഹാജിയെ (65) പെരുമണ്ണിലെ സി.സി റബർ തോട്ടത്തിലുള്ള കെട്ടിടത്തിൽ തൂങ്ങി മരിച്ചനിലയിലാണ് കണ്ടത്തിയത്. ബുധനാഴ്ച രാവിലെ വീട്ടിൽനിന്ന് പോകുമ്പോൾ അല്പം താമസിച്ചായിരിക്കും വര;കയെന്ന് വീട്ടുകാരോട് പറഞ്ഞിരുന്നുവത്രെ. ഫോൺ വിളിച്ചപ്പോൾ ഒരു മറുപടിയും കിട്ടാത്തതിനാൽ ബന്ധുക്കൾ അബ്ദുൽഖാദർ ഹാജിയെ കാണുന്നില്ലെന്ന് പറഞ്ഞ് ഇരിക്കൂർ പൊലീസിൽ ഉച്ചയോടെ പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് സൈബർ സെൽ മുഖേന അന്വേഷിച്ചപ്പോൾ പെരുമണ്ണ് സി.പി.എ സ്റ്റോറിന്റെ പരിസരത്തുണ്ടെന്നറിഞ്ഞു. തുടർന്ന് ബന്ധുക്കളും പൊലീസ് സംഘവും ഊർജിത അന്വേഷണം നടത്തിയപ്പോൾ രാത്രി എട്ട് മണിയോടെയാണ് സ്വന്തം കെട്ടിടത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വ്യാഴാഴ്ച രാവിലെ ഇൻക്വസ്റ്റ് നടത്തി പോസ്റ്റ്മോർട്ടത്തിനായി പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുമെന്ന് പൊലീസ് പറഞ്ഞു. ഇവരുടെ ക്വാർട്ടേഴ്സുകളിൽ നിരവധി അതിഥി തൊഴിലാളികൾ താമസിക്കുന്നുണ്ട്. എസ്റ്റേറ്റിൽ അബ്ദുൽഖാദർ ഹാജിയുടെ സ്വന്തം കച്ചവടസ്ഥാപനങ്ങളും ഫാമുകളും ക്വാർട്ടേഴ്സുകളുമുണ്ട്. വിവരം അറിഞ്ഞ് ധാരാളം ആളുകളും ബന്ധുക്കളും നാട്ടുകാരും സുഹൃത്തുക്കളും സംഭവസ്ഥലത്തെത്തിയിരുന്നു. ഭാര്യ: സി.വി. സൈനബ. മക്കൾ: സി.വി ഷക്കീബ് (മസ്കത്ത്), സി.വി. ഷബീന, ഷബ്നം. മരുമക്കൾ: സഈദ് (സൗദി), ജാസിം(മസ്കത്ത്). സഹോദരങ്ങൾ: സി.സി. അബൂബക്കർ ഹാജി(ശ്രീകണ്ഠപുരം), സി.സി. മാമുഹാജി (ഉടമ, വസ്ത്രമഹൽ ശ്രീകണ്ഠപുരം, പ്രസിഡന്റ് വ്യാപാരി വ്യവസായി ഏകോപന സമിതി ശ്രീകണ്ഠപുരം), ഇബ്രാഹീം ഹാജി (ഇരിട്ടി), അബ്ദുല്ല ഹാജി (വസ്ത്രവ്യാപാരി, ഉളിക്കൽ), ഫാത്തിമ ഹജ്ജുമ്മ, ആസ്യ ഹജജുമ്മ, അലീമ ഹജ്ജുമ്മ. ചിത്രം: സി.സി.അബ്ദുൽഖാദർ ഹാജി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.