ഇരിട്ടി: ആറളം ഏച്ചില്ലത്ത് . എടൂരിലെ വടവതി ഗിരീഷാണ് (ഗിരി-53 ) മരിച്ചത്. ഏച്ചില്ലത്തുള്ള സ്വന്തം പറമ്പിൽ കാട് വെട്ടിത്തെളിക്കാൻ എത്തിയതായിരുന്നു ഗിരീഷ്. നേരം വൈകിയിട്ടും കാണാതായപ്പോൾ ബന്ധുക്കളും സുഹൃത്തുക്കളും ഏച്ചില്ലത്ത് എത്തിയപ്പോഴാണ് വാഹനം മറിഞ്ഞുകിടക്കുന്നതും സമീപത്ത് ഗിരീഷ് കിടക്കുന്നതും കണ്ടത്. ഉടൻ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല. ആൾതാമസമില്ലാത്ത സ്ഥലത്താണ് അപകടം നടന്നതെന്നതിനാൽ മണിക്കൂറുകളോളം ഗിരീഷ് വാഹനത്തിനരികിൽ പരിക്കേറ്റ് കിടന്നിരുന്നുവെന്നാണ് നിഗമനം. എടൂർ പഴയ പോസ്റ്റ് ഓഫിസിന് സമീപം വ്യാപാരിയായ ഗിരീഷ് അടുത്തകാലത്താണ് ഏച്ചില്ലത്ത് സ്ഥലം വാങ്ങിയത്. എടപ്പുഴയിലെ പരേതനായ വടവതി ശ്രീധരന്റെയും വിമലയുടെയും മകനാണ്. ഭാര്യ: സ്നേഹ. മക്കൾ: സിദ്ധാർഥ്, സാന്ദ്ര. സഹോദരങ്ങൾ: സതി, ഹരീഷ്, വിനോദ് (അധ്യാപകൻ, പാല ഗവ. ഹയർസെക്കൻഡറി സ്‌കൂൾ), സുനിത. മൃതദേഹം പരിയാരം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. gireesh deth iritty
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.