മഴ, കാറ്റ്; ഗോതമ്പ റോഡിൽ വ്യാപകനാശം

കൊടിയത്തൂർ: കഴിഞ്ഞദിവസം പെയ്ത വേനൽമഴയിലും കാറ്റിലും കൊടിയത്തൂർ പഞ്ചായത്തിലെ ഗോതമ്പ റോഡ് പ്രദേശത്ത് വ്യാപകനാശം. ബുധനാഴ്ച വൈകീട്ടോടെ പെയ്ത ശക്തമായ കാറ്റിലും മഴയിലും ഗോതമ്പ റോഡ് പ്രദേശത്തെ മൂന്ന് വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും നിരവധി മരങ്ങൾ പൊട്ടിവീഴുകയും ചെയ്തു. തോണിച്ചാൽ സർക്കാർ പറമ്പിൽ ജ്യോതിയുടെ മേൽക്കൂര കാറ്റിൽ പൂർണമായും പാറിപ്പോയി. ഗോതമ്പ റോഡ് മാവായിൽ മുഹമ്മദിന്റെ വീടിന് മുകളിൽ തെങ്ങ് മുറിഞ്ഞുവീണ് വീടിന്റെ മേൽക്കൂരക്ക് സാരമായ കേടുപാട് സംഭവിച്ചു. തോണിച്ചാലിൽ വേലായുധന്റെ വീടിന്റെ ഷീറ്റുകൾ പാറിപ്പോയി. ചെറിയ കേടുപാടുകൾ സംഭവിച്ചു. അഞ്ചോളം വീടുകളുടെ മേൽ ഷീറ്റുകൾ കാറ്റിൽ ഇളകിയിട്ടുണ്ട്. തോണിച്ചാൽ സർക്കാർ പറമ്പിൽ ജ്യോതിയുടെ വീടിന്റെ മേൽക്കൂര പറന്നുപോയി. സാധനങ്ങൾ പൂർണമായും നശിച്ചു. ജ്യോതിയും മകനും പുതിയ വീടിനായി ലൈഫ് ഭവനപദ്ധതിയിൽ അപേക്ഷ സമർപ്പിച്ച് കാത്തിരിക്കുകയാണ്. കൊടിയത്തൂർ പഞ്ചായത്ത് പ്രസിഡൻറ് ഷംലൂലത്തിന്റെ നേതൃത്വത്തിൽ നാശം സംഭവിച്ച വീടുകൾ സന്ദർശിച്ചു. ജ്യോതിയുടെ വീടിന്റെ പുതിയ മേൽക്കൂരക്കാവശ്യമായ സാമ്പത്തികസഹായം പ്രസിഡൻറും മൂന്നാം വാർഡ് അംഗം ശിഹാബ് മാട്ടുമുറിയും എറ്റെടുത്തു. വില്ലേജ് ഓഫിസർ ഷിജു, വാർഡ് അംഗങ്ങളായ കോമളം തോണിച്ചാലിൽ, ശിഹാബ് മാട്ടുമുറി, വെൽഫെയർ പാർട്ടി കൊടിയത്തൂർ പ്രസിഡൻറ് ജ്യോതി ബസു എന്നിവർ സംഘത്തിലുണ്ടായിരുന്നു. kdr 3 തോണിച്ചാൽ സർക്കാർ പറമ്പിൽ ജ്യോതിയുടെ വീടിന്റെ മേൽക്കൂര പാറിപ്പോയനിലയിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.