എ.ടി.എം, സി.ഡി.എം ചുള്ളിക്കാപറമ്പിലും

കൊടിയത്തൂര്‍: സർവിസ് സഹകരണ ബാങ്ക് ഡിജിറ്റല്‍ സാങ്കേതിക മികവോടെ പുത്തന്‍ സംവിധാനങ്ങളുമായി ആരംഭിച്ച എ.ടി.എം, സി.ഡി.എം ചുള്ളിക്കാപറമ്പിലും പ്രവര്‍ത്തനം തുടങ്ങി. ബാങ്കിന്‍റെ ആദ്യസംരംഭം തോട്ടുമുക്കത്ത് നേരത്തെ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. ബാങ്ക് പ്രസിഡന്റ് വി. വസീഫിന്‍റെ അധ്യക്ഷതയില്‍ കേരള ബാങ്ക് ഡയറക്ടര്‍ ഇ. രമേശ്ബാബു ഉദ്ഘാടനം നിർവഹിച്ചു. എ.സി. നിസാര്‍ബാബു, മമ്മദ്കുട്ടി കുറുവാടങ്ങല്‍, അബ്ദുൽ ജലാല്‍, പി.എസ്. ഷാജു, എ.പി. ഷൈജു, എം.കെ. ഉണ്ണിക്കോയ, നൂര്‍ജഹാന്‍ എന്നിവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.