വേസ്റ്റ് ബിന്നുകൾ വിതരണം ചെയ്തു

നരിക്കുനി: സമ്പൂർണ ശുചിത്വ ഗ്രാമപഞ്ചായത്ത് എന്ന ലക്ഷ്യം പൂർത്തീകരിക്കുന്നതിന്റെ ഭാഗമായി വീടുകളിലുണ്ടാവുന്ന ജൈവമാലിന്യങ്ങൾ സംസ്കരിക്കാൻ വാർഡുകളിലേക്കുള്ള വേസ്റ്റ് ബിന്നുകൾ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി.കെ. സലീം വൈസ് പ്രസിഡൻറ് മിനി പുല്ലങ്കണ്ടിക്ക് നൽകി ഉദ്ഘാടനം ചെയ്തു. ഉമ്മുസൽമ, ജൗഹർ പൂമംഗലം, മെംബർമാരായ കെ.കെ. ചന്ദ്രൻ, കെ.കെ. ലതിക, വി.പി. മിനി, കെ.കെ. സുബൈദ, ഷറീന, ബ്രിജിഷ്, വി.ഇ.ഒമാരായ സുസ്മിത, പ്രജിഷ എന്നിവർ സംസാരിച്ചു. പടം :നരിക്കുനി പഞ്ചായത്തിൽ വേസ്റ്റ് ബിന്നുകളുടെ ഉദ്ഘാടനം പ്രസിഡൻറ് സി.കെ. സലീം വൈസ് പ്രസിഡൻറ് മിനി പുല്ലങ്കണ്ടിക്ക് നൽകി ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.