ബേപ്പൂർ  ഗവ. ഹയർ സെക്കൻഡറി സ്കൂളിന് മൂന്നു കോടി

ബേപ്പൂർ: ഗവ. ഹയർ സെക്കൻഡറി സ്കൂളിന് പുതിയ കെട്ടിടം നിർമിക്കാൻ മൂന്നുകോടി രൂപ അനുവദിച്ചതായി പൊതുമരാമത്ത് ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് അറിയിച്ചു. പൊതു മരാമത്ത് കെട്ടിട വിഭാഗത്തിന്റെ മേൽനോട്ടത്തിലായിരിക്കും പുതിയ കെട്ടിട നിർമാണം. നടപടിക്രമങ്ങൾ വേഗത്തിൽ പൂർത്തിയാക്കി എത്രയും വേഗം നിർമാണ പ്രവൃത്തി ആരംഭിക്കാൻ നിർദേശം നൽകിയതായി മന്ത്രി അറിയിച്ചു. നേരത്തെ കിഫ്ബി മുഖേന ഹയർ സെക്കൻഡറി സ്കൂളിന് മൂന്ന് കോടിയും എം. എൽ.എ ആസ്തിവികസന ഫണ്ടിൽനിന്ന് 50 ലക്ഷവും അനുവദിച്ചിരുന്നു. ഈ കെട്ടിടങ്ങളുടെ പ്രവൃത്തികൾ ഇതിനിടെ പൂർത്തിയായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.