രണ്ടുകിലോ കഞ്ചാവുമായി അറസ്റ്റിൽ

വടകര: കോയമ്പത്തൂരിൽനിന്ന് കൊണ്ടുവരുകയായിരുന്ന രണ്ട് കിലോ കഞ്ചാവുമായി ഒരാൾ അറസ്റ്റിൽ. അഴിയൂർ കച്ചേരി പറമ്പത്ത് എം.കെ. മൊയ്തുവിനെയാണ് (52) പൊലീസ് ഡൻസാഫ് സ്ക്വാഡ് അറസ്റ്റ് ചെയ്തത്. ജില്ല പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ വടകര പുതിയ സ്റ്റാൻഡിൽ വെച്ചാണ് പിടിയിലായത്. കോഴിക്കോട് റൂറൽ നർകോട്ടിക് ഡിവൈ.എസ്.പി അശ്വകുമാർ, വടകര സി.ഐ കെ.കെ. ബിജു, എസ്.ഐ നജീഷ്, ക്രൈം സ്‌ക്വാഡ് അംഗങ്ങളായ എസ്.ഐ കെ.പി. രാജീവൻ, സിവിൽ പൊലീസ് ഓഫിസർ വി.വി. ഷാജി, ഡൻസാഫ് അംഗങ്ങളായ എസ്.ഐ ഷാജി, ഇ.കെ. അഖിലേഷ്, പി.പി. ഷിജേഷ്, ഷോബിത്ത് എന്നിവരാണ് പ്രതിയെ പിടികൂടിയത്. വടകരയിലും പരിസരപ്രദേശങ്ങളിലും കഞ്ചാവ് വിതരണം ചെയ്യുന്ന പ്രധാന കണ്ണിയാണ് അറസ്റ്റിലായതെന്നും ഏറെയായി പൊലീസ് നിരീക്ഷണത്തിലായിരുന്നു ഇയാളെന്നും പൊലീസ് പറഞ്ഞു. മൊയ്തു Saji 6

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.