പേരാമ്പ്ര: പാർട്ടിയിൽ ഗ്രൂപ് ഉണ്ടാവുന്നതുകൊണ്ട് കുഴപ്പമില്ലെന്നും പണ്ട് താനും ഗ്രൂപ്പിന്റെ ഭാഗമായിരുന്നെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. എന്നാൽ, ഗ്രൂപ് പാർട്ടിയെ വിഴുങ്ങുന്ന സാഹചര്യമുണ്ടാവരുതെന്നും അദ്ദേഹം പറഞ്ഞു. കൂത്താളി മണ്ഡലം കോൺഗ്രസ് കമ്മിറ്റി നിർമിച്ച ഡോ. കെ.ജി. അടിയോടി സ്മാരക കോൺഫറൻസ് ഹാളിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. 15 വർഷം മുമ്പ് വിദേശ വായ്പ്പ എടുത്തപ്പോൾ പറ്റില്ലെന്നു പറഞ്ഞ സി.പി.എം ഇപ്പോൾ വിദേശ വായ്പയുടെ പുറകെ പോവുകയാണ്. വിദേശ യൂനിവേഴ്സിറ്റികളുമായി സഹകരിക്കുന്ന കാര്യത്തിലും ഇതുതന്നെയാണ് അവസ്ഥയെന്ന് പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. കോൺഗ്രസ് പ്രവർത്തകരായ 50 തോളം ചെറുപ്പക്കാരെ വെട്ടിനുറുക്കിക്കൊന്ന മണ്ണിൽ സി.പി.എമ്മിന്റെ കൈപിടിക്കാൻ കോൺഗ്രസിന് സൗകര്യമില്ലെന്ന് സി.പി.എം പാർട്ടി കോൺഗ്രസിൽ പങ്കെടുക്കാത്തതിനെ പരാമർശിച്ച് സതീശൻ പറഞ്ഞു. ഡി.സി.സി പ്രസിഡന്റ് അഡ്വ. കെ. പ്രവീൺ കുമാർ സി.യു.സി ഭാരവാഹികളെ ആദരിച്ചു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് മോഹൻദാസ് ഓണയിൽ അധ്യക്ഷത വഹിച്ചു. പി.കെ. രാഗേഷ്, കെ. മധു കൃഷ്ണൻ, ഷിജു പുല്യാട്ട്, രാജൻ. കെ. പുതിയേടത്ത്, കെ.കെ. വിനോദൻ എന്നിവർ സംസാരിച്ചു. Photo: ഡോ. കെ.ജി. അടിയോടി കോൺഫറൻസ് ഹാൾ ഉദ്ഘാടനം ചെയ്ത് വി.ഡി. സതീശൻ സംസാരിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.