സഹചാരി ഫണ്ട് ശേഖരണം ഉദ്ഘാടനം ചെയ്തു

നടുവണ്ണൂർ: എസ്.കെ.എസ്.എസ്.എഫ് സഹചാരി ഫണ്ട് ശേഖരണത്തിൻ്റെ നടുവണ്ണൂർ മേഖലാ തല ഉദ്ഘാടനം സമസ്ത ജില്ല സെക്രട്ടറി പി.എം കോയ മുസ് ലിയാരിൽ നിന്ന് ആദ്യ സംഭാവന സ്വീകരിച്ച് എസ്.വൈ.എസ് സ്‌റ്റേറ്റ് സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂർ നിർവ്വഹിച്ചു. അലി റഫീഖ് ദാരിമി അധ്യക്ഷത വഹിച്ചു. പി.കെ മുഹമ്മദലി ദാരിമി, എം.എം അബ്ദുൽ അസീസ്, ടി.പി അബ്ദുസ്സലാം ബാഖവി, ജലീൽ ദാരിമി, എം.കെ ഫസലുർ റഹ്മാൻ, ഇ.കെ അഹ്മദ് മൗലവി, അർഷാദ് കാവിൽ, സി.പി സിറാജ് കൽപ്പത്തൂർ സംസാരിച്ചു. ലാഫ് ആൻഡ് ലേൺ ബി സ്മാർട്ട് ക്യാമ്പ് സംഘടിപ്പിച്ചു നടുവണ്ണൂർ: ഗവ.ഹയർ സെക്കൻഡറി സ്കൂൾ തനത് പ്രവർത്തനത്തിന്‍റെ ഭാഗമായി ബി സ്മാർട്ട് ഡി ബാച്ച് - എജു മിഷൻ ഇന്നവേഷൻ ക്ലബ്ബിന്‍റെ ദ്വിദിന പരിശീലന ക്യാമ്പ് ലാഫ് ആൻഡ് ലേൺ സംഘടിപ്പിച്ചു. തെരഞ്ഞെടുക്കപ്പെട്ട 100 കുട്ടികൾക്കാണ് ക്യാമ്പ് നടത്തിയത്. ഐ.എസ്.ആർ.ഒ മുൻ ഡെപ്യൂട്ടി ഡയറക്ടർ കെ. ജയറാം ക്യാമ്പിന്‍റെ ഉദ്ഘാടനം നിർവഹിച്ചു. എജുകെയർ ജില്ല കോഓഡിനേറ്റർ യു.കെ. അബ്ദുൽ നാസർ മുഖ്യാതിഥിയായി. ബി സ്മാർട്ട് കോഓഡിനേറ്റർ കെ. ബൈജു സ്വാഗതം പറഞ്ഞു. പ്രിൻസിപ്പൽ കെ. ലൈജു, ഹെഡ്മാസ്റ്റർ മോഹനൻ പാഞ്ചേരി, പി.ടി.എ. പ്രസിഡന്‍റ്​ അക്ബർ അലി, സുനിത കെ, മനോജ്, മനു, മനോജ് എന്നിവർ സംസാരിച്ചു. അബ്ദുൽ ഖാദർ നന്ദി പറഞ്ഞു. കുട്ടികൾക്ക് പരിശീലനവും നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.