ദേശീയ മാരിടൈം ദിനം ആഘോഷിച്ചു

കോഴിക്കോട്​: കേരള മാരിടൈം ബോര്‍ഡിന്റെയും മര്‍ച്ചന്‍റ്​ നേവി ക്ലബ് കോഴിക്കോടിന്റെയും ആഭിമുഖ്യത്തില്‍ 59ാമത് . മര്‍ച്ചന്‍റ്​ നേവി ക്ലബില്‍ നടന്ന ചടങ്ങില്‍ മേയര്‍ ഡോ. ബീന ഫിലിപ്പ് സീമാന്‍ സ്മാരകത്തില്‍ പുഷ്പചക്രം സമര്‍പ്പിച്ച് ഉദ്ഘാടനം ചെയ്തു. മുഖ്യാതിഥിയായിരുന്ന കലക്ടര്‍ ഡോ. എന്‍. തേജ് ലോഹിത് റെഡ്ഡി ദേശീയ പതാക ഉയര്‍ത്തി. പോര്‍ട്ട് ഓഫിസര്‍ ക്യാപ്റ്റന്‍ അശ്വനി പ്രതാപ് അധ്യക്ഷത വഹിച്ചു. മര്‍ച്ചന്‍റ്​ നേവി ക്ലബ് വൈസ് പ്രസിഡന്‍റ്​ കെ.കെ. ഹരിദാസ്, എന്‍ജിനീയര്‍ സുരേന്ദ്രനാഥ് എന്നിവര്‍ സംസാരിച്ചു. സീനിയര്‍ ചീഫ് എന്‍ജിനീയര്‍ ധര്‍മരത്നത്തെ ആദരിച്ചു. ----------------------------------------------- മാലിന്യ നിരീക്ഷണ സംവിധാനം പരിശീലനം കോഴിക്കോട്​: ഹരിതമിത്രം സ്മാര്‍ട്ട് മാലിന്യ നിരീക്ഷണ സംവിധാനത്തിന്റെ (ഗാര്‍ബേജ് മോണിറ്ററിങ് സിസ്റ്റം) പരിശീലന പരിപാടി തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. നവകേരളം കര്‍മപദ്ധതി രണ്ടാംഘട്ട പ്രവര്‍ത്തന മാര്‍ഗരേഖ കലക്ടര്‍ ഡോ. എന്‍. തേജ് ലോഹിത് റെഡ്ഡിക്ക് നല്‍കി എം.എല്‍.എ പ്രകാശനം ചെയ്തു. ജില്ല പഞ്ചായത്ത് പ്രസിഡന്‍റ്​ ഷീജ ശശി അധ്യക്ഷത വഹിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന് ഹരിതകേരളം മിഷനും ശുചിത്വ മിഷനും കെല്‍ട്രോണിന്റെ സാങ്കേതിക സഹായത്തോടെ നടപ്പാക്കുന്ന പദ്ധതിയാണ് ഹരിതമിത്രം സ്മാര്‍ട്ട് ഗാര്‍ബേജ് മോണിറ്ററിങ് സിസ്റ്റം. ഹരിതകേരളം മിഷന്‍ ജില്ല കോഓഡിനേറ്റര്‍ പി. പ്രകാശ് പദ്ധതി വിശദീകരിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പ് ജോ. ഡയറക്ടര്‍ ഡി. സാജു, മൈനര്‍ ഇറിഗേഷന്‍ എക്‌സി. എന്‍ജിനീയര്‍ കെ.കെ. സത്യന്‍, ഡെപ്യൂട്ടി പ്ലാനിങ്​ ഓഫിസര്‍ എം. പ്രസാദ്, എ.ഡി.സി എം. മിനി, കുടുംബശ്രീ ജില്ല കോഓഡിനേറ്റര്‍ പി.എം. ഗിരീശന്‍, ജില്ല പ്രിന്‍സിപ്പല്‍ കൃഷി ഓഫിസ് ടെക്‌നിക്കല്‍ അസിസ്റ്റന്‍റ്​ ബി.ജെ. സീമ, ശുചിത്വ മിഷന്‍ ജില്ല കോഓഡിനേറ്റര്‍ രജനി പുല്ലാനിക്കോട്ട് തുടങ്ങിയവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-13 09:12 GMT