ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്റർ വിതരണം

കക്കോടി: എലത്തൂര്‍ നിയോജക മണ്ഡലത്തിലെ കക്കോടി, പുതിയാപ്പ, തലക്കുളത്തൂര്‍ ആശുപത്രികളിലേക്കുള്ള ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്ററുകളുടെ വിതരണോദ്ഘാടനം മന്ത്രി എ.കെ. ശശീന്ദ്രന്‍ നിര്‍വഹിച്ചു. കക്കോടി കുടുംബാരോഗ്യ കേന്ദ്രത്തില്‍ നടന്ന ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.പി. ഷീബ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ടി.ടി. വിനോദ്, മെഡിക്കല്‍ ഓഫിസര്‍ ദിവ്യ, സ്ഥിരം സമിതി അംഗം പുനത്തില്‍ മല്ലിക, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പുതിയാപ്പ കുടുംബാരോഗ്യ കേന്ദ്രത്തില്‍ സജ്ജമാക്കിയ പുതിയ ലാബും മന്ത്രി ഉദ്ഘാടനം ചെയ്തു. ആരോഗ്യരംഗത്ത് അന്തര്‍ദേശീയ തലത്തില്‍ പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍മാരുടെ സംഘടനയായ ഡോക്ടേഴ്‌സ് ഫോര്‍ യു ആണ് ഓക്സിജന്‍ കോൺസെന്‍ട്രേറ്ററുകള്‍ സംഭാവന ചെയ്തത്. കൗണ്‍സിലര്‍ വി.കെ. മോഹന്‍ദാസ് അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍മാരായ വി.പി. മനോജ്, ഇ.പി. സഫീന, എസ്.എം. തുഷാര, മെഡിക്കല്‍ ഓഫിസര്‍ ഡോ. മിഥുന്‍ശശി തുടങ്ങിയവര്‍ പങ്കെടുത്തു. തലക്കുളത്തൂര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ നടന്ന ചടങ്ങില്‍ ചേളന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. സുനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. പ്രമീള, ബ്ലോക്ക് വൈസ് പ്രസിഡന്റ് ഷിഹാന രാരപ്പന്‍കണ്ടി, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങളായ കെ. സര്‍ജാസ്, ഹരിദാസന്‍ ഈച്ചരോത്ത്, പഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സൻ കെ.ജി. പ്രജിത, ബ്ലോക്ക് പഞ്ചായത്ത് അംഗം ഐ.പി. ഗീത, മെഡിക്കല്‍ ഓഫിസര്‍ ബേബി പ്രീത തുടങ്ങിയവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-13 09:12 GMT