പുതിയ മദ്യനയം ദലിത് പുരോഗതിക്ക് തടസ്സം -ടി.പി. ഭാസ്കരൻ

മുക്കം: പുതിയ മദ്യനയം ദലിത് പുരോഗതിക്ക് തടസ്സമാണെന്ന് കേരള ദലിത് ഫെഡറേഷൻ (ഡെമോക്രാറ്റിക്) സംസ്ഥാന പ്രസിഡൻറ് ടി.പി. ഭാസ്കരൻ പറഞ്ഞു. മുക്കത്ത് നടന്ന തിരുവമ്പാടി നിയോജകമണ്ഡലം കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മദ്യത്തിന്റെ വിപുലമായ ലഭ്യത മൂലം ദലിതരുടെ കീശ കാലിയാവുമെന്ന് മാത്രമല്ല, കുടുംബബന്ധങ്ങളെ ശിഥിലമാക്കുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ജില്ല പ്രസിഡന്റ് പി.ടി. ജനാർദനൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന നിർവാഹക സമിതി അംഗം കെ.വി. സുബ്രഹ്മണ്യൻ മെംബർഷിപ് വിതരണം ഉദ്ഘാടനം ചെയ്തു. ജില്ല ജന. സെക്രട്ടറി എം.കെ. കണ്ണൻ, മഹിള ഫെഡറേഷൻ ജില്ല ജന. സെക്രട്ടറി എൻ. ശ്രീമതി, സിന്ധു താഴെക്കോട്ടുമ്മൽ, വി. ഗിരിജ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-13 09:12 GMT