കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കണം

കൊടുവള്ളി: മാനിപുരം എ.യു.പി സ്കൂളിൽ അതിക്രമിച്ചു കയറി നാശനഷ്ടങ്ങൾ വരുത്തിയ സാമൂഹിക വിരുദ്ധരെ കണ്ടെത്തി കർശന നിയമനടപടി സ്വീകരിക്കണമെന്ന് കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (കെ.എസ്.ടി.എ) മാനിപുരം യൂനിറ്റ് ആവശ്യപ്പെട്ടു. കെ. അനിൽകുമാർ അധ്യക്ഷത വഹിച്ചു. പി.ടി. ബിന്ദു, ടി.കെ. ബൈജു, ടി.എം. മിനി, വി. ജിജീഷ് കുമാർ, പി. പ്രമീള, ഇ.എസ്. ദീപേഷ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-13 09:12 GMT