അവധിക്കാല കോച്ചിങ് ക്യാമ്പിന് തുടക്കം

കൊടിയത്തൂർ: തോട്ടുമുക്കത്തിന്റെ കായികസ്വപ്നങ്ങൾക്ക് ഉണർവേകുക എന്ന ലക്ഷ്യത്തോടെ അവധിക്കാല കോച്ചിങ് ക്യാമ്പിന് തുടക്കമായി. തോട്ടുമുക്കം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിന്റെ ആഭിമുഖ്യത്തിലാണ് ക്യാമ്പ് ആരംഭിച്ചത്. ഹൈസ്കൂൾ ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ കൊടിയത്തൂർ പഞ്ചായത്ത് പ്രസിഡൻറ് വി. ഷംലൂലത്ത് ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ. ആന്റോ മൂലയിൽ അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രധാനാധ്യാപിക സഫിയ, കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് അംഗം അഡ്വ. കെ.പി. സൂഫിയാൻ, ദിവ്യ ഷിബു, സിജി കുറ്റിക്കൊമ്പിൽ, പി.ടി.എ പ്രസിഡൻറ് ജോർജ് കേവള്ളി, മഞ്ജു വിനോദ്, വിനോദ്, സ്റ്റാഫ് സെക്രട്ടറി വിപിൻ തോമസ് എന്നിവർ സംസാരിച്ചു. വോളിബാൾ, ഫുട്ബാൾ, യോഗ, അത്‍ലറ്റിക്സ് എന്നിവക്ക് പുറമേ, സ്പോക്കൺ ഇംഗ്ലീഷ്, ബേസിക് കമ്പ്യൂട്ടർ കോച്ചിങ് ക്ലാസുകളും നൽകുന്നുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-13 09:12 GMT