വടകര: വടകരയിലെ കുടുംബകോടതി കെട്ടിടത്തിന് ഭരണാനുമതിയായി. 8.2 കോടി രൂപയുടെ നിർമാണപ്രവൃത്തിക്കാണ് അനുമതി ലഭിച്ചത്. മൂന്നു നിലകളോടെ പാർക്കിങ് ഉൾപ്പെടെ ആധുനിക സൗകര്യങ്ങളോടുകൂടിയ കെട്ടിടമാണ് നിർമിന്നത്. 2011 ജനുവരി 29നാണ് വടകരയിൽ കുടുംബകോടതി ആരംഭിച്ചത്. അസൗകര്യങ്ങൾക്ക് നടുവിൽ ബാർ അസോസിയേഷൻ ഹാളിലാണ് കോടതി പ്രവർത്തിക്കുന്നത്. 2011 മുതലുള്ള ബാർ അസോസിയേഷൻ ഭാരവാഹികളുടെ കഠിന പ്രയത്നത്തിലൂടെയാണ് ഇപ്പോൾ കെട്ടിടം പണിക്ക് അനുമതി കിട്ടിയിരിക്കുന്നത്. മുഖ്യമന്ത്രിയുടെയും മുൻ ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്റയും പരിശ്രമങ്ങളുണ്ടായി. വാർത്തസമ്മേളനത്തിൽ ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. കെ.എം. രാംദാസ്, സെക്രട്ടറി കെ. സവാദ്, മുൻ സെക്രട്ടറി കെ. ഷാജീവ്, പി.പി. സുനിൽകുമാർ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.