നാദാപുരം: . കഴിഞ്ഞ രണ്ട് അധ്യയന വർഷം കോവിഡ് കാരണം അടച്ചിടേണ്ടിവന്ന സ്വകാര്യ ട്യൂഷൻ സെന്ററുകൾ പ്രതീക്ഷയോടെയാണ് മധ്യവേനലവധിയും പുതിയ അധ്യയന വർഷവും നോക്കിക്കാണുന്നത്. പത്തിലും പ്ലസ് വൺ, പ്ലസ് ടു ക്ലാസിലും പഠിക്കുന്നവരാണ് ട്യൂഷൻ സെന്ററുകളെ കൂടുതലായും ആശ്രയിക്കുന്നത്. ഈ വർഷം പത്താം ക്ലാസിൽ എത്തിയ കുട്ടികളുടെ രക്ഷിതാക്കൾ ഏറെ ഉത്കണ്ഠയോടെയാണ് പത്താം തരം പരീക്ഷയെ കാണുന്നത്. 8, 9 ക്ലാസുകളിൽ ഇവർക്ക് ഓൺലൈൻ ക്ലാസ് മാത്രമാണ് ലഭ്യമായത്. ഇതേ തുടർന്ന് പൊതുവെ പ്രയാസമുള്ള വിഷയങ്ങളായി കണക്കാക്കുന്ന സയൻസ്, കണക്ക് വിഷയങ്ങളിൽ വിദ്യാർഥികൾ പിന്നാക്കംപോയതായാണ് കണക്കാക്കുന്നത്. നഷ്ടപ്പെട്ട പാഠഭാഗങ്ങൾ പ്രത്യേക പരിശീലനത്തിലൂടെ കരസ്ഥമാക്കാൻ കഴിയുമെന്ന വിശ്വാസത്തിലാണ് രക്ഷിതാക്കൾ ഇത്തരം സെന്ററുകളിൽ കുട്ടികളെ എത്തിക്കുന്നത്. കുട്ടികളെ ആകർഷിക്കാൻ സ്ഥാപനങ്ങൾ സ്കോളർഷിപ് പോലുള്ള ഓഫറുകളും നൽകിവരുന്നു. നേരത്തേ നിലച്ചുപോയ ട്യൂഷൻ സെന്ററുകൾ കോവിഡാനന്തരം കൂടുതൽ സ്വീകാര്യത നേടുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.