തിരുവള്ളൂർ: കോൺഗ്രസ് പാർട്ടിക്ക് നികത്താനാവാത്ത നേതൃത്വമായിരുന്നു തോടന്നൂരിലെ സി.വി. അബ്ദുല്ല മാസ്റ്ററെന്ന് ഡി.സി.സി പ്രസിഡന്റ് കെ. പ്രവീൺകുമാർ. യൂത്ത് കോൺഗ്രസ് കുറ്റ്യാടി നിയോജക മണ്ഡലം കമ്മിറ്റി കന്നിനടയിൽ സംഘടിപ്പിച്ച സി.വി. അബ്ദുല്ല മാസ്റ്റർ അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിയോജകമണ്ഡലം പ്രസിഡന്റ് വി.കെ. ഇസ്ഹാഖ് അധ്യക്ഷത വഹിച്ചു. പ്രമോദ് കക്കട്ടിൽ, കാവിൽ രാധാകൃഷ്ണൻ, തിരുവള്ളൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എഫ്.എം. മുനീർ, ബവിത്ത് മലോൽ, പി.സി. ഷീബ, എടവത്ത് കണ്ടി കുഞ്ഞിരാമൻ, സി.പി. വിശ്വനാഥൻ, കെ.പി. ജീവാനന്ദ്, ആർ. രാമകൃഷ്ണൻ, സി.ആർ. സജിത്ത്, അനൂപ് വില്യാപ്പള്ളി, രമേശ് നൊച്ചാട്, ജി.കെ. വരുൺകുമാർ, കെ.ടി. ദിൽജിത്ത്, ഗിമേഷ് മങ്കര, ധനേഷ് വള്ളിൽ എന്നിവർ സംബന്ധിച്ചു. പടം..യൂത്ത് കോൺഗ്രസ് കുറ്റ്യാടി നിയോജകമണ്ഡലം കമ്മിറ്റി കന്നിനടയിൽ സംഘടിപ്പിച്ച സി.വി. അബ്ദുല്ല മാസ്റ്റർ അനുസ്മരണം ഡി.സി.സി പ്രസിഡന്റ് കെ. പ്രവീൺകുമാർ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.