ഭാര്യവീടിന് തീയിട്ട് ആത്മഹത്യക്ക് ശ്രമിച്ച യുവാവ് മരിച്ചു 

ഭാര്യവീടിന് തീയിട്ട് ആത്മഹത്യക്ക് ശ്രമിച്ച യുവാവ് മരിച്ചു പയ്യോളി: കുടുംബ പ്രശ്നത്തിന്റെ പേരിൽ ഭാര്യയുടെ കുടുംബവീടിന് തീയിട്ട് ആത്മഹത്യക്ക് ശ്രമിച്ച യുവാവ് മരിച്ചു. പയ്യോളി കൊളാവിപ്പാലം കൂടത്താഴ അനിൽകുമാറാണ് (49) മരിച്ചത്. തിങ്കളാഴ്ച പുലർച്ചെ നാലോടെ ഭാര്യ ഷീജയുടെ സഹോദരൻ കടുങ്ങോന്റവിടെ ഷാജിയുടെ വടകര കോട്ടക്കടവിലെ വീടിനാണ് അനിൽകുമാർ തീയിട്ടത്. പിന്നാലെ ആത്മഹത്യക്ക് ശ്രമിച്ച അനിൽകുമാറിന് ഗുരുതര പൊള്ളലേറ്റു. പൊലീസും നാട്ടുകാരും ചേർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ചൊവ്വാഴ്ച വൈകീട്ടോടെ മരിച്ചു. ഭാര്യയുമായുള്ള വിവാഹമോചന കേസിന് കോടതിയിൽ ഹാജരാകാൻ നോട്ടീസ് ലഭിച്ചതിനുള്ള പ്രതികാരമാണ് സംഭവത്തിന് കാരണമെന്നാണ് സൂചന. മുമ്പും വീടിന് നേരെ അനിലിന്റെ ആക്രമണമുണ്ടായതായി പറയുന്നു. മകൾ: ആര്യനന്ദ. പിതാവ്: പരേതനായ കേളൻ. മാതാവ്: നാരായണി. സഹോദരങ്ങൾ: ബാബു, ബേബി, അനിത, ബീന, ബിന്ദു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-13 09:12 GMT