ഇന്റർസോൺ കളരി ചാമ്പ്യൻഷിപ്

കൊയിലാണ്ടി: കാലിക്കറ്റ്‌ യൂനിവേഴ്സിറ്റി ടൗൺഹാളിൽ തുടങ്ങി. കാനത്തിൽ ജമീല എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൻ കെ.പി. സുധ അധ്യക്ഷത വഹിച്ചു. മൂടാടി പഞ്ചായത്ത്‌ പ്രസിഡന്റ് സി.കെ. ശ്രീകുമാർ, ഗവ.കോളജ് പ്രിൻസിപ്പൽ ഡോ. സി.വി. ഷാജി, പ്രഫ. അൻവർ സാദത്ത്, റിജുൽ, കെ. സത്യൻ, ഡോ. പി.വി. അനീഷ് ബാബു എന്നിവർ സംസാരിച്ചു. യൂനിവേഴ്സിറ്റിക്കു കീഴിലെ അഞ്ച് ജില്ലകളിലെ ടീമുകൾ മെയ്പയറ്റ്​ വടി, വാൾ, ഉറുമി, ചുരിക തുടങ്ങിയ ഇനങ്ങളിലാണ് മത്സരിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-13 09:12 GMT