ജപ്തി നടപടി നിർത്തി​വെക്കണം -നാഷനലിസ്റ്റ്​ കിസാൻസഭ

കോഴിക്കോട്​: കോവിഡ്​ മഹാമാരിമൂലമുള്ള പ്രതിസന്ധികൾ മുൻനിർത്തി ജപ്തി നടപടികൾ ബാങ്കുകൾ നിർത്തി​വെക്കണ​മെന്നും സർക്കാർ മൊറട്ടോറിയം പ്രഖ്യാപിക്കണമെന്നും നാഷനലിസ്റ്റ്​ കിസാൻസഭ സംസ്ഥാന കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. എൻ.സി.പി സംസ്​ഥാന ജനറൽ സെക്രട്ടറി പ്രഫ. ജോബ്​ കാട്ടൂർ ഉദ്​ഘാടനം ചെയ്തു. ഒ.ഡി. തോമസ്​ അധ്യക്ഷതവഹിച്ചു. സി.പി. അബ്​ദുറഹിമാൻ, കെ.പി. കൃഷ്ണൻകുട്ടി, ബഷീർ കൊല്ലങ്കണ്ടി, കരിമ്പിൽ ദിവാകരൻ, സി.എം. പ്രഭുലേന്ദ്രൻ, പ്രേമൻ മുത്തേരി, ജലീൽ നടുവണ്ണൂർ തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-13 09:12 GMT