കോഴിക്കോട്: രണ്ട് വയസ്സില്‍ താഴെയുള്ള കുട്ടികളുടെയും ഗര്‍ഭിണികളുടെയും പതിവ് കുത്തിവെപ്പ് പൂര്‍ത്തീകരിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന 'മിഷന്‍ ഇന്ദ്രധനുഷി'ൻെറ രണ്ടാം ഘട്ടം ജില്ലയില്‍ ആരംഭിച്ചതായി ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. വി. ഉമർ ഫാറൂഖ് അറിയിച്ചു. പല കാരണങ്ങളാല്‍ പതിവ് കുത്തിവെപ്പ് എടുക്കാന്‍ വിട്ടുപോയ ഗര്‍ഭിണികൾക്കും രണ്ടു വയസ്സു വരെയുള്ള കുഞ്ഞുങ്ങള്‍ക്കുമുള്ള ബി.സി.ജി, ഒ.പി.വി, ഐ.പി.വി, പെന്‍റാവലന്‍റ്, റോട്ടാവൈറസ് വാക്സിന്‍, എം.ആര്‍, ഡി.പി.ടി, ടി.ഡി തുടങ്ങിയ വാക്‌സിനുകളാണ് നല്‍കുക. 316 സെഷനുകളിലായി 3081 കുഞ്ഞുങ്ങള്‍ക്കും 915 ഗര്‍ഭിണികള്‍ക്കും കുത്തിവെപ്പ് പൂര്‍ത്തീകരിക്കാനാണ് രണ്ടാം ഘട്ടത്തിൽ പദ്ധതി തയാറാക്കിയത്. ഏപ്രില്‍ ഏഴുവരെ എല്ലാ സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളില്‍ െവച്ചും ഫീല്‍ഡ് തലത്തില്‍ നേരിട്ടു ചെന്നും കുത്തിവെപ്പ് നല്‍കാനുള്ള ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയത്. ദൗത്യത്തിൻെറ മൂന്നാം ഘട്ടം മേയ് ഏഴിന് ആരംഭിക്കും. അപേക്ഷ ക്ഷണിച്ചു കോഴിക്കോട്: ഗവ. ഐ.ടി.ഐയില്‍ നോര്‍ക്ക റൂട്ട്സ് നടത്തുന്ന സൗജന്യ ഹ്രസ്വകാല കോഴ്സായ അഡ്വാന്‍സ്ഡ് സര്‍വേയിങ് ട്രെയിനിങ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: എന്‍.സി.വി.ടി/എസ്.സി.വി.ടി ഇന്‍ സര്‍വേയര്‍/ ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍ അല്ലെങ്കില്‍ സിവില്‍ എൻജിനീയറിങ്ങില്‍ ഡിപ്ലോമ അല്ലെങ്കില്‍ സിവില്‍ എൻജിനീയറിങ്ങില്‍ ബി.ടെക്/ബിഇ. ഫോണ്‍: 9895247759, 949668153.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.