കോഴിക്കോട്: സാമൂഹിക സാംസ്കാരിക രാഷ്ട്രീയ മേഖലകളിൽ മികവുറ്റ നേതൃത്വം നൽകുന്ന സ്ത്രീകൾ സംഘടന രംഗത്തും കഴിവുതെളിയിക്കണമെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ. നാഷനലിസ്റ്റ് മഹിള കോൺഗ്രസ് കോഴിക്കോട് ജില്ല കമ്മിറ്റിയുടെ നേതൃസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല പ്രസിഡന്റ് അനിത കുന്നത്ത് അധ്യക്ഷത വഹിച്ചു. എൻ.സി.പി സംസ്ഥാന വൈസ് പ്രസിസന്റ് അഡ്വ പി.എം. സുരേഷ് ബാബു മുഖ്യപ്രഭാഷണം നടത്തി. മുക്കം മുഹമ്മദ്, സുധാകരൻ, അഡ്വ. സൂര്യനാരായണൻ, ടി.വി. മാധവി അമ്മ, സിസിലി ജോൺ, ശൈലജ കുന്നോത്ത്, തുഷാര എസ്.എം, സുജാത ഗോപാലകൃഷ്ണൻ, ശോഭന തട്ടാരി, റീന കല്ലങ്ങാട്ട്, അനിത രാജൻ എന്നിവർ സംസാരിച്ചു. എൻ.സി.പി സംസ്ഥാന നിർവാഹക സമിതി അംഗം അഡ്വ.പി. ചാത്തുകുട്ടി ക്ലാസെടുത്തു. പടം ncp mahila നാഷനലിസ്റ്റ് മഹിള കോൺഗ്രസ് ജില്ല കമ്മിറ്റിയുടെ നേതൃസംഗമം മന്ത്രി എ.കെ. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.