പെരുവയലിൽ സമ്പൂർണ പെൻഷൻ കാമ്പയിൻ

കുറ്റിക്കാട്ടൂർ: അർഹരായ മുഴുവൻ പേർക്കും സാമൂഹിക സുരക്ഷ പെൻഷൻ ഉറപ്പാക്കുന്നതിന് ജനകീയ കാമ്പയിനുമായി പെരുവയൽ ഗ്രാമപഞ്ചായത്ത്. അറിവില്ലായ്മയോ സാങ്കേതിക തടസ്സമോ കാരണം പെൻഷൻ ലഭിക്കാത്തവർക്കായി ഏപ്രിൽ ഒന്നു മുതൽ 30 വരെയാണ് കാമ്പയിൻ. അഞ്ചിനകം വാർഡ് തലത്തിൽ വിപുല യോഗങ്ങൾ ചേരും. 18 മുതൽ 24 വരെയുള്ള തീയതികളിൽ ഏഴ് മേഖലകളിൽ ക്യാമ്പ് ഒരുക്കും. ക്യാമ്പിൽ ലഭിക്കുന്ന അപേക്ഷകളിൽ ഏപ്രിൽ 30ന് ചേരുന്ന ഭരണ സമിതി തീരുമാനം കൈക്കൊള്ളും. കാമ്പയിനുമായി ബന്ധപ്പെട്ട് വിളിച്ച യോഗത്തിൽ പ്രസിഡന്റ് എം.കെ. സുഹറാബി അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ പി.കെ. ഷറഫുദ്ദീൻ പദ്ധതി വിശദീകരിച്ചു. വൈസ് പ്രസിഡന്റ് അനീഷ് പാലാട്ട്, സ്ഥിരം സമിതി ചെയർപേഴ്സൻമാരായ സുബിത തോട്ടാഞ്ചേരി, സീമ ഹരീഷ്, അസി. സെക്രട്ടറി നിഷാന്ത്, സി.ഡി.എസ് ചെയർപേഴ്സൻ റീന, സി.എം. സദാശിവൻ, എം.എം. പ്രസാദ്, ഉനൈസ് അരീക്കൽ, അബിത പട്ടോത്ത് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.