കാരുണ്യതിലകം ഉദ്‌ഘാടനവും പ്രതിഭാ സംഗമവും

കോഴിക്കോട്: നടൻ തിലകൻ അനുസ്മരണ സമിതി ജീവകാരുണ്യ വിഭാഗമായ 'കാരുണ്യ തിലകം' സംസ്ഥാനതല ഉദ്‌ഘാടനം മന്ത്രി എ.കെ. ശശീന്ദ്രൻ, കാരുണ്യ തിലകം സംസ്ഥാന ചെയർമാൻ ഇ. ബേബിവാസന്​ ലോഗോ കൈമാറി നിർവഹിച്ചു. പ്രതിഭാസംഗമവും കലാവിരുന്നും മന്ത്രി ഉദ്​ഘാടനംചെയ്തു. തിലകൻ അനുസ്മരണ സമിതി സംസ്ഥാന പ്രസിഡന്റ്‌ ജഗത് മയൻ ചന്ദ്രപുരി അധ്യക്ഷത വഹിച്ചു. ജീവകാരുണ്യ പ്രവർത്തകൻ എം.വി. കുഞ്ഞാമുവിനെ ചടങ്ങിൽ ആദരിച്ചു. അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയരായ അസീം വെളിമണ്ണ, വിഷ്ണു ഒടുമ്പ്ര, രമ ജീവൻ, കലാകാരന്മാരായ സിറാജ് കാക്കൂർ, റിയാസ് വലിയകത്ത്, രജീഷ് കെ. സൂര്യ, കുന്ദമംഗലം സി.കെ. ആലിക്കുട്ടി, പി.പി. ഏനു, നസ്രത്ത്‌ ഷാജി തുടങ്ങിയവരെ അനുമോദിച്ചു. കരീം ചേലേമ്പ്ര, അഡ്വ. പി.എം. സബീന, ടി.പി.സി വളയന്നൂർ, റോഷൻ ബാബു എരഞ്ഞിക്കൽ, സിന്ധു സൈമൺ, സുധീർ മേനോൻ, ഡോ. കെ. ഷീല തുടങ്ങിയവർ സംസാരിച്ചു. കലാ പരിപാടികളും അരങ്ങേറി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.