എൻ.പി. അബു അനുസ്മരണവും പുരസ്​കാരദാനവും

കോഴിക്കോട്​: സ്വാതന്ത്ര്യസമരസേനാനി എൻ.പി. അബു​ അനുസ്മരണം മുൻ കെ.പി.സി.സി പ്രസിഡന്‍റ്​ മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്​ഘാടനം ചെയ്തു. അബു​ സ്മാരക പുരസ്​കാരം മുല്ലപ്പള്ളി പി.വി. ഗംഗാധരന്​ സമ്മാനിച്ചു. പാലക്കണ്ടി മൊയ്തീൻ അഹമ്മദ്​ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി വർക്കിങ്​ പ്രസിഡന്‍റ്​ അഡ്വ. ടി. സിദ്ദീഖ്​ എം.എൽ.എ അനുസ്മരണ പ്രഭാഷണം നടത്തി. എം.പി. രാധാകൃഷ്ണൻ പ്രശസ്തിപത്രം വായിച്ചു. ഡി.സി.സി പ്രസിഡന്‍റ്​ അഡ്വ. കെ. പ്രവീൺകുമാർ പ്രശസ്തിപത്രം സമർപ്പിച്ചു. കെ.സി. അബു, അഡ്വ. എം. രാജൻ, ഡോ. കെ. മൊയ്തു തുടങ്ങിയവർ സംസാരിച്ചു. പി.വി. ഗംഗാധരൻ മറുപടിപ്രസംഗം നടത്തി. എസ്​.കെ. അബൂബക്കർ കോയ സ്വാഗതവും വി. മുഹമ്മദ്​ റാസിക്​​ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.