മാനാഞ്ചിറ ടി.ടി.ഐയിലെ കവർച്ച: പ്രതി പിടിയിൽ

കോഴിക്കോട്​: സിറ്റി പൊലീസ്​ മേധാവിയുടെ ഓഫിസിന്​ സമീപം നടന്ന കവർച്ചക്കേസിൽ പ്രതി അറസ്റ്റിൽ. മാനാഞ്ചിറ ഗവ. ടി.​ടി.ഐ (മെൻ) സ്കൂളിലെ വാതിൽ പൊളിച്ച്​ ആറ്​ ലാപ്ടോപ്പും 3800 രൂപയും മോഷ്ടിച്ച കേസിലെ പ്രതി തൃശൂർ ചാഴൂർ വട്ടപ്പറമ്പിൽ വി.ആർ. വിഷ്ണുവാണ് (25) ​ അറസ്റ്റിലായത്​. മാർച്ച്​ 10നായിരുന്നു മോഷണം. കസബ പൊലീസാണ്​ കേസ്​ അന്വേഷിച്ചത്​. ഒന്നര ലക്ഷം രൂപയുടെ ലാപ്​ടോപ്​ നഷ്ടപ്പെട്ടുവെന്നായിരുന്നു പരാതി. കമീഷണറുടെ ഓഫിസിന്​ സമീപത്തെ കവർച്ച പൊലീസിന്​ നാണക്കേടുണ്ടാക്കിയിരുന്നു. പ്രതിയെ റിമാൻഡ്​ ചെയ്തു. ----------- vishnu accused

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.