ചാത്തമംഗലം: കോവിഡ് പ്രതിസന്ധി മറികടക്കുന്നതിന് സമഗ്ര പദ്ധതികളുമായി പെരുവയൽ ഗ്രാമപഞ്ചായത്ത് ബജറ്റ്. 44,44,60,345 രൂപ വരവും 43,52,45,740 രൂപ ചെലവും 92,17,605 രൂപ മിച്ചവുമുള്ള ബജറ്റാണ് വൈസ് പ്രസിഡന്‍റ് അനീഷ് പാലാട്ട് അവതരിപ്പിച്ചത്. കാർഷിക -മൃഗസംരക്ഷണമേഖലകൾ, ചെറുകിട വ്യവസായം എന്നിവയിലൂടെ തൊഴിൽ സാധ്യത വർധിപ്പിക്കുന്നതിന് ലക്ഷ്യമിടുന്ന ബജറ്റിൽ കോവിഡാനന്തരം മികച്ച ആരോഗ്യം ഉറപ്പാക്കാനുള്ള പദ്ധതികളുമുണ്ട്. 'എല്ലാവർക്കും കുടിവെള്ള'മെന്ന ലക്ഷ്യം കൈവരിക്കും. മാലിന്യ നിർമാർജനത്തിൽ ലക്ഷ്യം കൈവരിക്കുന്നതിന് അരക്കോടി വകയിരുത്തി. പട്ടികജാതി ക്ഷേമ രംഗത്തും ദാരിദ്ര്യ ലഘൂകരണ രംഗത്തും ഭിന്നശേഷി ക്ഷേമരംഗത്തും പ്രത്യേക പദ്ധതികൾ നടപ്പാക്കും. അതിദരിദ്രർക്കായി അവസ്ഥ പരിശോധനക്കുശേഷം സമഗ്ര പദ്ധതി നടപ്പാക്കും. 300ഓളം റോഡുകളും നടപ്പാതകളും പുതുതായി ആസ്തിരേഖയില്‍ ഉള്‍പ്പെടുത്തി ഗതാഗത സംവിധാനം മെച്ചപ്പെടുത്തും. കൊണാറമ്പ് പഞ്ചായത്ത് മൈതാനം മികച്ച സംവിധാനത്തോടെ യാഥാർഥ്യമാക്കും. മാമ്പുഴയുടെ സാധ്യത ഉപയോഗപ്പെടുത്തി ടൂറിസം പദ്ധതിയും ജലസംരക്ഷണ പദ്ധതിയും ഏറ്റെടുക്കും. ഒരുവീട്ടില്‍ ഒരാളെങ്കിലും ഇ-സാക്ഷരത ഉറപ്പാക്കുന്ന സമ്പൂർണ കാമ്പയില്‍ നടപ്പാക്കും. സേവനങ്ങള്‍ ലളിതമായും വേഗത്തിലും ലഭ്യമാക്കുന്നതിന് ഗ്രാമകേന്ദ്രങ്ങളുടെ കമ്പ്യൂട്ടര്‍വത്കരണം, ഫയല്‍ അദാലത് എന്നിവ നടപ്പാക്കും. ഗ്രാമപഞ്ചായത്ത് ഓഫിസ് കൂടുതല്‍ സൗകര്യപ്രദവും ആകര്‍ഷകവുമാക്കും. പ്രസിഡന്‍റ് എം.കെ. സുഹറാബി അധ്യക്ഷതവഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.