കോഴിക്കോട്: അനശ്വരഗാനങ്ങൾ ബാക്കിയാക്കി മടങ്ങിയ ലത മങ്കേഷ്കർക്ക് പാട്ട് നഗരത്തിന്‍റെ ഹൃദയംനിറഞ്ഞ ശ്രദ്ധാഞ്ജലി. മുഹമ്മദ് റഫി ഫൗണ്ടേഷനാണ് ടാഗോർ സെന്‍റിനറി ഹാളിൽ ഗാനങ്ങൾ അവതരിപ്പിച്ചത്. സരിത റഹ്മാൻ, ലതയുടെ 25 പാട്ടുകളുമായി ആസ്വാദകരുടെ മനസ്സ് കുളിർപ്പിച്ചു. ഹം ദോനോ എന്ന ചിത്രത്തിലെ 'അല്ലാ തേരോ നാം, ഈശ്വർ തേരോ നാം' എന്ന ഗാനത്തോടെയായിരുന്നു തുടക്കം. ആയേഗാ ആനെവാല, കഭി കഭി, പ്യാർ കിയ തോ ഡർന, യേ മേരെ വതൻ കീ ലോഗോം തുടങ്ങിയ ഗാനങ്ങളും അവതരിപ്പിച്ചു. കോഴിക്കോട് പപ്പൻ, ഫിറോസ്, ജോയ്, ഹരിദാസൻ, ടി.സി. കോയ, സന്തോഷ്, ഗണേഷ് എന്നിവരായിരുന്നു ഓർക്കസ്ട്ര. മേയർ ബീന ഫിലിപ്പ് മുഖ്യാതിഥിയായി. ബിന്ദു ശേഖർ അനുസ്മരണ പ്രഭാഷണം നടത്തി. മുഹമ്മദ് റഫി ഫൗണ്ടേഷൻ പ്രസിഡന്റ് ടി.പി.എം. ഹാഷിറലി, ജനറൽ സെക്രട്ടറി യു. മുഹമ്മദ് അഷ്റഫ്, ട്രഷറർ ഷംസുദ്ദീൻ മുണ്ടോളി എന്നിവർ സംബന്ധിച്ചു. കെ. സുബൈർ അനുശോചന പ്രമേയം അവതരിപ്പിച്ചു. സംഗീത നാടക അക്കാദമി ഗുരുപൂജ അവാർഡ് ലഭിച്ച കോഴിക്കോട് പപ്പൻ, ഗായിക സരിത റഹ്മാൻ, ലത മങ്കേഷ്കർ- മുഹമ്മദ് റഫി എന്നിവരുടെ ജീവചരിത്രം രചിച്ച ജമാൽ കൊച്ചങ്ങാടി എന്നിവരെ ചടങ്ങിൽ ആദരിച്ചു. ഗായിക ബിന്ദു ഭാസ്കർ, ജനറൽ സെക്രട്ടറി യു. അഷറഫ്, ട്രഷറർ മുണ്ടോളി ശംസുദ്ദീൻ, കോഓഡിനേറ്റർ എൻ.സി. അബ്ദുല്ലക്കോയ, ഫിറോസ് ഹിബ, എ.പി. മുഹമ്മദ്റാഫി, മുരളീധരൻ ലുമിനാസ് എന്നിവർ സംസാരിച്ചു. ----------- photo latha 1
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.