റോഡ്​ സുരക്ഷ ജനജാഗ്രത സദസ്സ്

കോഴിക്കോട്: റോഡ് ആക്സിഡൻറ് ആക്ഷൻ ഫോറം (റാഫ്​) സിറ്റി പൊലീസുമായി സഹകരിച്ച് മൊഫ്യൂസിൽ ബസ്​ സ്റ്റാൻഡ്​ പരിസരത്ത്​ സംഘടിപ്പിച്ചു. ഓരോ വർഷവും 4400 പേർ റോഡപകടങ്ങളിൽ മരിക്കുമ്പോൾ നൂറിലേറെ പേർ കോഴിക്കോട് സിറ്റിയിൽ നിന്നുള്ളവരാണെന്ന് ജനസദസ്സ് ഉദ്ഘാടനം ചെയ്​ത്​ നോർത്ത് അസി. കമീഷണർ പി.കെ. രാജു പറഞ്ഞു. മുഖ്യപ്രഭാഷണവും റോഡ്സുരക്ഷ ലഘുലേഖ പ്രകാശനവും ട്രാഫിക് എൻഫോഴ്​സ്​മെന്‍റ്​ അസി. കമീഷണർ പ്രകാശൻ പടന്നയിൽ നിർവഹിച്ചു. റാഫ് സംസ്ഥാന പ്രസിഡന്‍റ്​ ഡോ. കെ.എം. അബ്ദു അധ്യക്ഷതവഹിച്ചു. ജില്ല പ്രസിഡന്‍റ്​ അനീഷ് മലാപ്പറമ്പ്, വിജയൻ കൊളത്തായി, സാബിറ ചേളാരി, കെ. അരുൾദാസ്, ഹസീന അസീസ്, എ.എം. ആനന്ദ്, റസീന മുഹമ്മദ്, പി.കെ. ബാബുരാജ്, പ്രമീള ലക്ഷ്മണൻ, കെ. ചന്ദ്രബാബു, പി. ഉഷാകുമാരി, പി. അൻസാർ, ടി. തെൽഹത്ത്, മൊയ്തീൻകോയ കൊടുവള്ളി തുടങ്ങിയവർ സംസാരിച്ചു. മിർഷാദ് ചെറിയേടത്ത് സ്വാഗതവും റഷീദ് കക്കോടി നന്ദിയും പറഞ്ഞു. -------------------------- തിറ മഹോത്സവം കുരുവട്ടൂർ: ഗേറ്റ്​ ബസാർ കിഴക്കേകുന്നത്ത്​ ആശാരിക്കൽ ഭഗവതി ക്ഷേത്ര തിറ മഹോത്സവം ഏപ്രിൽ മൂന്നിന്​ പുലർച്ച ഗണപതിഹോമത്തോടെ ആരംഭിക്കും. ഗുരുദേവൻ, അസുരാളൻ, ഭൈരവൻ, നാഗകാളി, ദുർഗാദേവി, അന്നപൂർണേശ്വരി, ഗുളികൻ തിറകളുണ്ടാവും. രാത്രി ഏഴിന്​ കാരാട്ട്​ പൊയിൽ ക്ഷേത്ര സന്നിധിയിൽനിന്നും ആരംഭിക്കുന്ന താലപ്പൊലിയോടുകൂടിയ ഭഗവതി തിറയും ഉണ്ടാകും. ഉത്സവത്തോടനുബന്ധിച്ചുള്ള കലവറ നിറക്കൽ വെള്ളിയാഴ്ച ഉച്ച​ രണ്ടിന്​ ക്ഷേത്ര പരിസരത്തുനിന്ന് ആരംഭിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.