ഓമശ്ശേരി: റിട്ട. പ്രധാനാധ്യാപകൻ വേനപ്പാറ കല്ലിടുക്കിൽ ജോയി മാസ്റ്റർക്ക് നാട്ടുകാരും സഹപ്രവർത്തകരും ശിഷ്യഗണങ്ങളും കണ്ണീരോടെ വിട നൽകി. മികച്ച അധ്യാപകനും കലാകാരനുമായ ജോയിയുടെ മരണം താൻ നിർമിക്കുന്ന പ്രഥമ ചിത്രം 'പ്രതിഭ ട്യൂട്ടോറിയൽസി'ന്റെ ചിത്രീകരണത്തിനിടയിലായിരുന്നു. അവസാനരംഗങ്ങൾ ചിത്രീകരിച്ചത് ജോയിയുടെ വേനപ്പാറയിലെ വീട്ടിൽവെച്ച് തന്നെയായിരുന്നു. ചിത്രീകരണത്തിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ജോയിയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ഹൃദയാഘാതമാണ് മരണകാരണം. മരണവിവരമറിഞ്ഞു നിരവധി പ്രമുഖർ ഒഴുകിയെത്തി. കൊടുവള്ളി, കുന്ദമംഗലം, കോഴിക്കോട് ബി.ആർ.സികളിൽ ദീർഘകാലം അധ്യാപക പരിശീലകനായിരുന്നു. കെടയത്തൂർ, പുത്തൂർ സ്കൂളുകളിൽ അധ്യാപകനായി പ്രവർത്തിച്ച ജോയ് ജി.യു.പി.എസ് ചെമ്പുകടവ്, ജി.എൽ.പി.എസ് മുറമ്പാത്തി എന്നിവിടങ്ങളിൽ പ്രധാനാധ്യാപകനായി ജോലി ചെയ്തു. മികച്ച ചിത്രകാരനും അഭിനേതാവുമായിരുന്നു. കഴിഞ്ഞ മേയിലാണ് സർവിസിൽനിന്ന് വിരമിച്ചത്. സാമൂഹികപ്രവർത്തകനായിരുന്ന ജോയി വേനപ്പാറ ഉദയ ക്ലബിന്റെ സജീവ പ്രവർത്തകനായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.