എസ്.എഫ്.ഐ ജില്ല സമ്മേളനം ഇന്ന് തുടങ്ങും

കോഴിക്കോട്​: എസ്.എഫ്.ഐ ജില്ല സമ്മേളനത്തിന് വെള്ളിയാഴ്​ച കാപ്പാട് തുടക്കമാകും. പൊതുസമ്മേളനം നടക്കുന്ന അഭിമന്യു വള്ളിക്കുന്ന് നഗറിൽ സ്വാഗതസംഘം വൈസ് ചെയർമാൻ ടി.കെ. ചന്ദ്രൻ മാസ്റ്റർ പതാക ഉയർത്തി. ജില്ല സമ്മേളനത്തിന്റെ ഭാഗമായി 20,000ത്തോളം വിദ്യാർഥികൾ അണിനിരക്കുന്ന റാലിയും പൊതുസമ്മേളനവും വെള്ളിയാഴ്ച ഉച്ച രണ്ടിന് ആരംഭിക്കുമെന്ന്​ കമ്മിറ്റി അറിയിച്ചു. പൊതുസമ്മേളനം മുൻ അഖിലേന്ത്യ പ്രസിഡൻറ്​ പി.കെ. ബിജു ഉദ്ഘാടനം ചെയ്യും. അഖിലേന്ത്യ പ്രസിഡന്‍റ്​ വി.പി. സാനു, സംസ്ഥാന സെക്രട്ടറി കെ.എം. സച്ചിൻദേവ് തുടങ്ങിയവർ സംസാരിക്കും. പ്രതിനിധിസമ്മേളനം വൈകീട്ട് ഏഴിന് മദ്രാസ് ഹൈകോടതി മുൻ ചീഫ് ജസ്റ്റിസ് കെ. ചന്ദ്രു ഉദ്ഘാടനംചെയ്യും. സമ്മേളനം ഞായറാഴ്ച വരെ തുടരും. --------------------- sfi എസ്​.എഫ്​.ഐ പൊതുസമ്മേളന നഗരിയിൽ സ്വാഗതസംഘം വൈസ് ചെയർമാൻ ടി.കെ. ചന്ദ്രൻ മാസ്റ്റർ പതാക ഉയർത്തുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.