വടകര: അശാസ്ത്രീയമായ നിരക്ക് വർധനയിൽ ഓട്ടോ ടാക്സി ലൈറ്റ് മോട്ടോർ വർക്കേഴ്സ് യൂനിയൻ സി.ഐ.ടി.യു വടകര ഓട്ടോ സെക്ഷൻ പ്രതിഷേധിച്ചു. ഒന്നര കിലോമീറ്ററിന് 25 രൂപയാണ് ലഭിച്ചിരുന്നത്. രണ്ട് കിലോമീറ്ററിനാണ് 30 രൂപയായി ഉയർത്തിയത്. ഒന്നര കിലോ മീറ്ററിന് അപ്പ് ആൻഡ് ഡൗൺ 34 രൂപ ലഭിച്ചത് രണ്ട് കിലോമീറ്ററിന് 30 രൂപയായി കുറയുകയാണ് ചെയ്യുന്നത്. ഇത് തൊഴിലാളികളോടുള്ള നീതിനിഷേധമാണ്. ഈ രീതിയിലുള്ള ചാർജ് വർദ്ധന പിൻവലിച്ച് ന്യായമായ വർധന നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം നടത്തി. ഫെഡറേഷൻ സംസ്ഥാന കമ്മിറ്റി അംഗം വി. രമേശൻ ഉദ്ഘാടനം ചെയ്തു. സാജിർ കാരാട്ട് അധ്യക്ഷത വഹിച്ചു. മലയിൽ പ്രദീപൻ, സി.പി രൂപേഷ്, കെ.പി. ജിതേഷ്, പി.എം. സുരേഷ് ബാബു എന്നിവർ സംസാരിച്ചു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.