ആയഞ്ചേരി: തോടന്നൂർ ഉപജില്ലയിൽനിന്ന് കഴിഞ്ഞ മൂന്ന് അധ്യയന വർഷങ്ങളിൽ വിരമിച്ച എൽ.പി മുതൽ ഹയർസെക്കൻഡറി തലം വരെയുള്ള അധ്യാപക, അനധ്യാപകർക്ക് യാത്രയയപ്പ് നൽകി. തോടന്നൂർ ഉപജില്ല ഹെഡ്മാസ്റ്റേഴ്സ് ഫോറത്തിന്റെയും ഫെസ്റ്റിവൽ കമ്മിറ്റിയുടെയും നേതൃത്വത്തിൽ തോടന്നൂർ എം.എൽ.പി സ്കൂളിൽ കെ.പി. കുഞ്ഞമ്മദ് കുട്ടി എം.എൽ.എ ഉദ്ഘാടനം ചെയ്തു. തിരുവള്ളൂർ പഞ്ചായത്ത് പ്രസിഡൻറ് സബിത മണക്കുനി അധ്യക്ഷത വഹിച്ചു. കവി വീരാൻകുട്ടി മുഖ്യപ്രഭാഷണം നടത്തി. തോടന്നൂർ എ.ഇ.ഒ സി.കെ. ആനന്ദ് കുമാർ, മുൻ എ.ഇ.ഒ രാജൻ തുണ്ടിയിൽ എന്നിവർ ഉപഹാരസമർപ്പണം നടത്തി. ബി.പി.സി രാജീവൻ വളപ്പിൽകുനി, ഡയറ്റ് ലക്ചറർ ടി.എൻ.കെ. നിഷ, പ്രധാനാധ്യാപകരായ വത്സൻ, കെ. അബൂബക്കർ, പ്രസന്ന, അധ്യാപക സംഘടന നേതാക്കളായ കെ.പി. മനോജ്, പി.കെ. സുരേന്ദ്രൻ, കെ. തൻവീർ, കെ. ദീപ, കെ. വിനീഷ്, കെ.കെ. ശ്രീജിത്ത്, കെ.എം. രാജീവൻ, സി.എച്ച്. അഷ്റഫ്, എച്ച്.എം ഫോറം സെക്രട്ടറി ടി. സുരേഷ് ബാബു, ഫെസ്റ്റിവൽ കമ്മിറ്റി കൺവീനർ ടി. അജിത് കുമാർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.