ചാത്തമംഗലം: കുന്ദമംഗലം -അഗസ്ത്യൻമൂഴി റോഡ് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്തു. സംസ്ഥാന സർക്കാറിന്‍റെ ഒന്നാം വാർഷികത്തോടനുബന്ധിച്ചുള്ള 100 ദിന കർമ പരിപാടിയിൽ ഉൾപ്പെടുത്തി നവീകരിച്ച 51 റോഡുകളിൽ ഉൾപ്പെട്ട റോഡാണിത്. 14 കോടി രൂപയാണ് റോഡിന് അനുവദിച്ചിരുന്നത്. ഏഴ് മീറ്റർ വീതിയിൽ ടാറിങ് നടത്തുകയും പുതിയ നാല് കലുങ്കുകൾ നിർമിക്കുകയും നിലവിലുള്ള അഞ്ചെണ്ണം വീതികൂട്ടി സുരക്ഷിതമാക്കുകയും ചെയ്തു. മഴക്കാലത്ത് വെള്ളം കയറിയിരുന്ന ചാത്തമംഗലം, ചെത്തുകടവ് എന്നിവിടങ്ങളിൽ സംരക്ഷണ ഭിത്തി നിർമിച്ച് റോഡ് ഉയർത്തി ഓവുചാൽ നിർമിച്ചു. പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് അധ്യക്ഷത വഹിച്ചു. ലിന്റോ ജോസഫ് എം.എൽ.എ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ബാബു നെല്ലൂളി, മുക്കം നഗരസഭ ചെയർമാൻ പി.ടി. ബാബു, ചാത്തമംഗലം പഞ്ചായത്ത് പ്രസിഡന്‍റ് ഓളിക്കൽ അബ്ദുൽ ഗഫൂർ, മുക്കം നഗരസഭ വൈസ് ചെയർപേഴ്സൻ കെ.പി. ചാന്ദ്നി, ചാത്തമംഗലം പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് എം. സുഷമ, ഇ. വിനോദ് കുമാർ, ചൂലൂർ നാരായണൻ, ഷെരീഫ് മലയമ്മ, കെ. അബ്ദുറഹിമാൻ ഹാജി, മംഗലശ്ശേരി ശിവദാസൻ, കെ.കെ. അബൂബക്കർ, സി.കെ. ഷമീം എന്നിവർ സംസാരിച്ചു. ദേശീയപാത വിഭാഗം ഡെപ്യൂട്ടി സൂപ്രണ്ടിങ് എൻജിനീയർ പി. ഗോകുൽദാസ് റിപ്പോർട്ട് അവതരിപ്പിച്ചു. പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി കെ.ആർ. ജ്യോതിലാൽ സ്വാഗതവും ദേശീയപാത വിഭാഗം എക്സിക്യൂട്ടിവ് എൻജിനീയർ പി.കെ. ജമാൽ മുഹമ്മദ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.