പ്രവേശന കവാടം ഉദ്ഘാടനവും യാത്രയയപ്പും

മുക്കം: താഴക്കോട് ഗവ. എൽ.പി സ്കൂളിൽനിന്ന് വിരമിക്കുന്ന അധ്യാപകർക്കുള്ള യാത്രയയപ്പും സ്കൂളിന്റെ പ്രവേശന കവാടവും നഗരസഭ ചെയർമാൻ പി.ടി. ബാബു ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക എൻ. മാധവി, അധ്യാപകരായ പി.കെ. ആസിയാബി, പി.വി. റുഖിയ എന്നിവർക്കാണ് യാത്രയയപ്പ് നൽകിയത്. സ്ഥിരം സമിതി ചെയർമാൻ സത്യൻ നാരായണൻ അധ്യക്ഷത വഹിച്ചു. കരശ്ശേരി ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ് വി.പി. സ്മിത, കൗൺസിലർ പ്രജിത പ്രദീപ്‌, എ.ഇ.ഒ ഓംകാരനാഥൻ, മുക്കം വിജയൻ, പി. ജയൻ, സി.കെ. വിജയൻ, ഇബ്രാഹിം മാസ്റ്റർ, സി.ടി. ഗഫൂർ, ഒ.സി. മുഹമ്മദ്‌, അസീസ്, പി.ടി.എ പ്രസിഡന്റ് അബ്ദുറഹിമാൻ, സ്റ്റാഫ്‌ സെക്രട്ടറി വി. അബ്ദുൽ ജബ്ബാർ, ഇ.പി. ലേഖ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.