സ്കൂൾ വാർഷികവും കെട്ടിടോദ്ഘാടനവും

നരിക്കുനി: പുന്നശേരി കാരക്കുന്നത്ത് എ.എം യു.പി സ്കൂൾ വാർഷികം കാക്കൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി.എം. ഷാജിയും കെട്ടിടോദ്ഘാടനം സ്കൂൾ മാനേജർ എം.കെ. അബ്ദുറഹിമാനും നിർവഹിച്ചു. പി.ടി.എ പ്രസിഡൻറ് എ.കെ. അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്തംഗം ഐ.പി. രാജേഷ്, കാക്കൂർ ഗ്രാമപഞ്ചായത്തംഗം സീന നമ്പിടി കണ്ടി, ഉപജില്ല വിദ്യാഭ്യാസ ഓഫിസർ ഇ. അബ്ദുൾ റസാഖ്, പൂർവ വിദ്യാർഥി സംഘടന പ്രസിഡന്റ് എം.ടി. മുഹമ്മദ് സാദിഖ്, പ്രധാനാധ്യാപകൻ എ.കെ. മുഹമ്മദ് ഷഹീർ, പി. സനിൽകുമാർ എന്നിവർ സംസാരിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി. --------------- പടം : പുന്നശേരി കാരക്കുന്നത്ത് എ.എം യു.പി സ്കൂൾ വാർഷികം കാക്കൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.എം. ഷാജി നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.