കോഴിക്കോട്: വികസനത്തിന്റെ പേരുപറഞ്ഞ് നടക്കുന്ന കെ-റെയില്‍ സിൽവർ ലൈൻ പദ്ധതിയുടെ ഭവിഷ്യത്ത് അതിഗൗരവതരമായിരിക്കുമെന്ന് മുസ്‍ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.പി.എം.എ. സലാം. ലീഗ് ജില്ല കമ്മിറ്റി സംഘടിപ്പിച്ച 'കെ -റെയില്‍ വേണ്ട, കേരളം മതി' സമരസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നാലു മണിക്കൂര്‍ നേരത്തേ എത്താന്‍ ഇത്ര വലിയൊരു ദുരന്തം സംസ്ഥാനം ഏറ്റുവാങ്ങണോ എന്ന് പിണറായി വിജയന്‍ ആലോചിക്കണമെന്ന് അദ്ദേഹം പറഞ്ഞു. കേരള ചരിത്രത്തിലെതന്നെ ഏറ്റവും വലിയ ജനകീയ പ്രക്ഷോഭത്തിനാണ് കെ-റെയിലില്‍ നാം സാക്ഷിയാവുന്നതെന്ന് മാധ്യമപ്രവര്‍ത്തകന്‍ എൻ.പി. ചെക്കുട്ടി പറഞ്ഞു. സാധാരണക്കാര്‍ പൊലീസുമായി ഏറ്റുമുട്ടുന്നത് ദൈനംദിന കാഴ്ചയായി മാറുന്നത് വലിയ സൂചനയാണ്. ഡി.പി.ആര്‍ പോലും മറച്ചുവെച്ചത് ജനങ്ങള്‍ ഇതിനോട് എങ്ങനെ സമീപിക്കുമെന്നുള്ള സര്‍ക്കാറിന്‍റെ ഭീതികൊണ്ടാണ്. ട്രെയിൻ ഗതാഗതത്തിന്റെ അര്‍ഥമെന്തെന്നറിയാത്ത പദ്ധതിയാണിത്. ഭൂഖണ്ഡങ്ങളെ ബന്ധിപ്പിക്കുന്നതിനാണ് പാശ്ചാത്യരാജ്യങ്ങളില്‍ ഇത് ഉപയോഗിക്കുന്നത്. ചരക്ക് ഗതാഗതത്തിന് പദ്ധതി പറ്റില്ല. അഞ്ച് വിമാനത്താവളങ്ങളുള്ള ഇത്ര ചെറിയൊരു സംസ്ഥാനത്ത് ഭീമമായ ചെലവും പാരിസ്ഥിതിക ദുരന്തവും വരുത്തിവെക്കുന്ന പദ്ധതിയുടെ ആവശ്യകതയെന്താണെന്നും ചെക്കുട്ടി ചോദിച്ചു. ടി.ടി. ഇസ്മയില്‍ സംസാരിച്ചു. ലീഗ് ജില്ല പ്രസിഡന്റ് ഉമ്മര്‍ പാണ്ടികശാല അധ്യക്ഷതവഹിച്ചു. ജില്ല ജനറല്‍ സെക്രട്ടറി എം.എ. റസാഖ് മാസ്റ്റര്‍ സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.