കോഴിക്കോട്: വിലക്കയറ്റമില്ലാത്ത ഇന്ത്യ എന്ന മുദ്രാവാക്യവുമായി എ.ഐ.സി.സി ആഹ്വാനം ചെയ്ത ത്രിമുഖ കാമ്പയിന്‍റെ ആദ്യഘട്ടത്തിന് ജില്ലയിലും തുടക്കം. കോണ്‍ഗ്രസ് കുടുംബങ്ങളും പ്രവര്‍ത്തകരും അവരുടെ വീടുകള്‍ക്ക് മുന്നിലും മണ്ഡലങ്ങളിലും വാതക സിലിണ്ടറുകളുമായാണ് വിലക്കയറ്റത്തിനെതിരെ പ്രതിഷേധിച്ചത്. ഡി.സി.സി ഓഫിസിന് മുന്നില്‍ നടന്ന സമരം കെ.പി.സി.സി ജനറല്‍ സെക്രട്ടറി പി.എം. നിയാസ് ഉദ്ഘാടനംചെയ്തു. ഡി.സി.സി പ്രസിഡന്‍റ് കെ. പ്രവീണ്‍കുമാര്‍ അധ്യക്ഷത വഹിച്ചു. ഇന്ധനവില വര്‍ധിപ്പിച്ച് ജനങ്ങളെ കൊള്ളയടിക്കുന്ന കേന്ദ്രസര്‍ക്കാറിനെതിരെ സിലിണ്ടറിലും ബൈക്കിലും റീത്ത് വെച്ചായിരുന്നു പ്രതിഷേധം. ഡി.സി.സി ജനറല്‍ സെക്രട്ടറിമാരായ പി.എം. അബ്ദുറഹ്മാന്‍, ചോലയ്ക്കല്‍ രാജേന്ദ്രന്‍, മമ്മദ്‌കോയ, ഷാജിര്‍ അറാഫത്ത്, കൗണ്‍സിലര്‍ അല്‍ഫോണ്‍സാ മാത്യു എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.