ഏഷ്യാനെറ്റ് ​ന്യൂസ്​ ഓഫിസിലേക്ക്​ ​ഇടത്​ യൂനിയനുകളുടെ മാർച്ച്​

കോഴിക്കോട്​: വാർത്താ അവതാരകൻ വിനു വി. ജോൺ സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി എളമരം കരീം എം.പിക്കെതിരെ മോശമായി പ്രതികരിച്ചെന്നാരോപിച്ച്​ ഇടതുപക്ഷ തൊഴിലാളി യൂനിയനുകൾ മാർച്ച്​ നടത്തി. പി.ടി. ഉഷ റോഡിലെ ഏഷ്യാനെറ്റ്​ ന്യൂസ്​ മലബാർ മേഖല ഓഫിസിലേക്ക്​ നടന്ന മാർച്ച്​ സി.ഐ.ടി.യു ജില്ല സെക്രട്ടറി പി.കെ. മുകുന്ദൻ ഉദ്​ഘാടനം ചെയ്തു. വിനു വി. ജോൺ വൃത്തികെട്ട മൃഗമാണെന്നും മതഭ്രാന്തനെപോലെയാണ്​ പെരുമാറുന്നതെന്നും മുകുന്ദൻ പറഞ്ഞു. സമാധാനം ദൗർബല്യമായി കാണേണ്ടെന്നും വിനുവിനെ ജോലിയിൽനിന്ന്​ പിരിച്ചുവിടണമെന്നും മുകുന്ദൻ ആവശ്യപ്പെട്ടു. മാർച്ച്​ ബാരിക്കേഡ്​ ഉപയോഗിച്ച്​ പൊലീസ്​ തടഞ്ഞു. പി.കെ. നാസർ അധ്യക്ഷനായിരുന്നു. പി. ​പ്രേമ, ടി. ദാസൻ (സി.ഐ.ടി.യു), ഒ.എം. സത്യ (സേവ യൂനിയൻ), ശുഭലാൽ (എച്ച്​.എം.എസ്​) എന്നിവർ സംസാരിച്ചു. ഐ.എൻ.ടി.യു.സി നേതാക്കളും പ്രവർത്തകരും മാർച്ചിൽ പ​ങ്കെടുത്തില്ല. തിരുവനന്തപുരത്ത്​ മാത്രമാണ്​ സംയുക്​തസമരസമിതി മാർച്ച്​ നടത്താൻ തീരുമാനിച്ചതെന്ന്​ ഐ.എൻ.ടി.യു.സി ജില്ല പ്രസിഡന്റ്​ രാജീവ്​ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.