ഹൃദയകുമാരി സ്മാരകപുരസ്കാരം ആരിഫ അബ്ദുൽ ഗഫൂറിന് സമ്മാനിച്ചു

വില്യാപ്പള്ളി: എഴുത്തുകാരിയും മോട്ടിവേഷനൽ പ്രസംഗകയുമായ വില്യാപ്പള്ളി സ്വദേശി ആരിഫ അബ്ദുൽ ഗഫൂറിന് നവഭാവന ചാരിറ്റബിൾ ട്രസ്റ്റിന്റെ പ്രഫ. ഹൃദയകുമാരി സ്മാരക പുരസ്കാരം സമ്മാനിച്ചു. 'ഇതളുകളേറെയുള്ള ഒരു പൂവ്' എന്ന കവിത സമാഹാരത്തിനാണ് പുരസ്‌കാരം. പ്രശസ്തിപത്രവും ഫലകവും അടങ്ങിയ അവാർഡ് തിരുവനന്തപുരം ഹസൻ മരക്കാർ ഹാളിൽ നടന്ന നവഭാവന ട്രസ്റ്റിന്റെ ഏഴാം വാർഷിക സമ്മേളനത്തിൽ കവി കുരീപ്പുഴ ശ്രീകുമാർ, ഡോ. ജോർജ് ഓണക്കൂർ എന്നിവർ ചേർന്ന് കൈമാറി. പടം.. ആരിഫ അബ്ദുൽ ഗഫൂറിന് നവഭാവന ചാരിറ്റബിൾ ട്രസ്റ്റിന്റെ പ്രഫ. ഹൃദയകുമാരി സ്മാരകപുരസ്കാരം തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ സമ്മാനിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.