പേരാമ്പ്ര: കേരള പൊലീസ് അസോസിയേഷൻ 37-ാം ജില്ല സമ്മേളനം ഏപ്രിൽ രണ്ടിന് പേരാമ്പ്രയിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. സമ്മേളനത്തിന്റെ മുന്നോടിയായി ഫുട്‌ബാൾ,ബാഡ്മിന്റൺ, ക്രിക്കറ്റ്, വോളിബാൾ ടൂർണമെന്റുകൾ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നടത്തി. കൂടാതെ പൊലീസ് ഉദ്യോഗസ്ഥർക്കും കുടുംബാംഗങ്ങൾക്കുമായി കഥ, കവിത രചന മത്സരങ്ങളും നടത്തി. ബുധനാഴ്ച രാവിലെ പേരാമ്പ്ര ദക്ഷിണാമൂർത്തി ടൗൺ ഹാളിൽ ചിത്രരചന ക്യാമ്പും, വൈകീട്ട് കുടുംബസംഗമവും നടക്കും. 31 ന് സർവിസിൽ നിന്നും വിരമിക്കുന്ന പൊലീസ് ഉദ്യോഗസ്ഥർക്കുള്ള യാത്രയയപ്പ് കൊയിലാണ്ടി എം.എൽ.എ കാനത്തിൽ ജമീല ഉദ്ഘാടനം ചെയ്യും. കോഴിക്കോട് റൂറൽ ജില്ല പൊലീസ് മേധാവി എ. ശ്രീനിവാസ് ഐ.പി.എസ് ഉപഹാര സമർപ്പണം നടത്തും. ഏപ്രിൽ ഒന്നിന് ജില്ല കമ്മിറ്റി യോഗം പേരാമ്പ്ര പി. ഡബ്ല്യു.ഡി ടൗൺ ഹാളിൽ പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ.പി. ബാബു ഉദ്ഘാടനം ചെയ്യും. ഏപ്രിൽ രണ്ടിന് പ്രതിനിധി സമ്മേളനം ടി.പി. രാമകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. കോഴിക്കോട് റൂറൽ ജില്ല പൊലീസ് മേധാവി എ. ശ്രീനിവാസ് മുഖ്യപ്രഭാഷണം നടത്തും. പ്രതിനിധികളിൽ നിന്നും ശേഖരിക്കുന്ന പുസ്തകങ്ങൾ സമ്മേളന കാലത്ത് സർവിസിലിരിക്കെ മരണപ്പെട്ട ഗിരീഷ് എ.എസ്.ഐയുടെ സ്മരണാർഥം ഉള്ള്യേരി കൊയക്കാട് നവദീപം സാംസ്കാരിക വേദി പുതുതായി ആരംഭിക്കുന്ന ഗ്രന്ഥാലയത്തിന് കൈമാറുകയും ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.