കിണർ 'ദാനം' നൽകി വീട്ടമ്മ; ഉപയോഗയോഗ്യമാക്കി സകാത് കമ്മിറ്റി

ചേന്ദമംഗലൂർ: കുടിവെള്ളം പ്രശ്നം രൂക്ഷമായ സ്ഥലത്ത് കിണർ പൊതുആവശ്യത്തിന് വിട്ടുനൽകി. വീട്ടമ്മയും ഉപയോഗശൂന്യമായ കിണർ നവീകരിച്ച് കുടിവെള്ള സൗകര്യമൊരുക്കി സകാത് കമ്മിറ്റിയും. വെസ്റ്റ് ചേന്ദമംഗലൂർ അൻസാർ മഹല്ല് കമ്മറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന സകാത് കമ്മിറ്റിയാണ്, പേവും തോട്ടത്തിൽ പ്രദേശത്ത് ഇടിഞ്ഞു പൊളിഞ്ഞു കിടന്ന കിണർ റിങ് ഇറക്കി നന്നാക്കി നൽകിയത്. പരേതനായ ഒയലോട്ട് മുഹമ്മദിന്റെ സ്ഥലത്തെ കിണർ സകാത് കമ്മിറ്റിയുടെ ആവശ്യപ്രകാരം അദ്ദേഹത്തിന്റെ ഭാര്യ പാത്തുമ്മ പൊതുആവശ്യത്തിന് വിട്ടുനൽകുകയായിരുന്നു. പ്രദേശത്ത് കുടിവെള്ളക്ഷാമം അനുഭവിക്കുന്നവരും കിണറില്ലാത്തവരുമായ കുടുംബങ്ങൾക്ക് ഇത് ഏറെ അനുഗ്രഹമായി. മഹല്ല് പ്രസിഡന്റ് ടി.കെ. പോക്കുട്ടി കിണർ നാടിന് സമർപ്പിച്ചു. സകാത് കമ്മിറ്റി പ്രസിഡന്റ് ഗഫൂർ മാസ്റ്റർ പൊറ്റശ്ശേരി, ടി. ബാവ, ഷഫീഖ് തച്ചമ്പറ്റ, പി.ടി. അബ്ദുല്ല എന്നിവർ സംസാരിച്ചു .

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-13 09:12 GMT